താൾ:CiXIV36.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നുസ്പഷ്ടം—

കൎമ്മത്താൽ ബ്രാഹ്മണനായ്വരുമൊ—യാഗം തുടങ്ങിയ
കൎമ്മങ്ങൾ ക്ഷത്രീയാദികളിലുംഉണ്ടുഅവർബ്രാഹ്മണ
രാകയില്ലതാനും—വെദാന്തത്താൽബ്രാഹ്മണൻആ
കുമൊഅതുവുംവരാ—രാവണൻഎന്നപ്രസിദ്ധ
നായരാക്ഷസൻ ഋൿ യജുസ്സസാമം അഥൎവ്വംഎ
ന്നുനാലുവെദങ്ങളെയുംവായിച്ചവൻഎങ്കിലും രാക്ഷസ
ർഭവനംതൊറുംവെദാദ്ധ്യയനംശീലിച്ചവർഎങ്കി
ലും അവർ ബ്രാഹ്മണരായില്ലപൊൽ—അതു
കൊണ്ടുവെദത്താലും ബ്രാഹ്മണനാകുന്നതുംഇല്ല—

പിന്നെബ്രാഹ്മണത്വംഎങ്ങിനെജനിക്കുന്നു—
അതുശാസ്ത്രംസംസ്കാരംജാതികുലംവെദം—കൎമ്മം
എന്നിവറ്റാൽഉളവാകുന്നതല്ലഎന്നുണ്ടല്ലൊ—എ
ന്തൊന്നാകുന്നുഎന്നാൽ—കുന്ദത്തിൻപൂക്കണക്കെമാ
നസത്തിന്റെനിൎമ്മലഗുണമത്രെസൎവ്വപാപത്തെയും
അകറ്റുന്നുതുതന്നെ—വ്രതം-തപസ്സ്-നിയമം-ഉപവാ
സം-ദാനം—ദമം-ശമം-സംയമം-ഉപചാരം-എന്നിവറ്റി
നാൽബ്രാഹ്മണൻആകുംഎന്നുഉക്തമായല്ലൊ—ഞാ
ൻഎന്നുംഎന്റെഎന്നുംഉള്ളഭാവങ്ങൾനീങ്ങിസം
ഗവുംപരിഗ്രഹവുംഅകന്നുരാഗദ്വെഷാദികൾവിട്ടു
പൊയവനെതന്നെദെവകൾ ബ്രാഹ്മണൻഎന്നുനി
ശ്ചയിപ്പു——എന്നുവെദത്തിൽഉണ്ടല്ലൊ—ബ്രഹ്മമാ
യതുസത്യംതപസ്സ്ഇന്ദ്രീയനിഗ്രഹംഎല്ലാഭൂതങ്ങളിലും
ദയഇവതന്നെബ്രാഹ്മണലക്ഷണം—ഇവയില്ലാത്തവൻ
ചണ്ഡാലനത്രെ—മൈഥുനംഒട്ടുംചെയ്യാത്തവർമാത്രംബ്രാ
ഹ്മണർആകുന്നു-എന്നുസൎവ്വശാസ്ത്രങ്ങളിലുംഉണ്ടു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/13&oldid=198202" എന്ന താളിൽനിന്ന് ശേഖരിച്ചത്