താൾ:CiXIV31 qt.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കതി 146 കഥ

കണ്ണൊട്ടം, ത്തിന്റെ. s. A glance, gaze.

കണ്പീള, യുടെ. s. Rheum of the eye.

കണ്പൊള, യുടെ. s. An eyelid.

കണ്മട്ടം, ത്തിന്റെ. s. Certainty.

കണ്മണി, യുടെ. s. The apple of the eye, the pupil of
the eye, the eye-ball.

കണ്മയക്കം, ത്തിന്റെ. s. 1. Drowsiness, sleepiness.
2. hood-winking.

കണ്മയങ്ങുന്നു. ങ്ങി, വാൻ. v. n. 1. To be drowsy, sleepy.

കണ്മയറ്റം, ത്തിന്റെ. s. 1. Winking or making signs
with the eyes. 2. fascination.

കണ്മായം, ത്തിന്റെ. s. 1. Juggling, legerdemain. 2.
imposture, ocular deception, fascination. കണ്മായം കാ
ട്ടുന്നു. To juggle.

കണ്മിഴി, യുടെ. s. The apple of the eye, the eye-ball.
കണ്മിഴിക്കുന്നു. To open the eyes.

കണ്മുന, യുടെ. s. The outer corner of the eye.

കണ്മുനത്തെല്ല, ിന്റെ. s. 1. The outer corner of the eye.
2. a favorable look.

കതക, ിന്റെ. s. A door.

കതകം ത്തിന്റെ. s. The clearing nut plant, Strichnos
potatorum. (Willd.) തെറ്റാമ്പരൽ. A seed of this
plant being rubbed on the inside of water jars occasions a
precipitation of the earthy particles diffused through the
water.

കതമഃ ind. Who? which? ആര.

കതറുന്നു, റി, വാൻ. v. n. (Tam.) To cry from fear or
sorrow, to vociferate.

കതി. ind. How much, how many, which? എത്ര, എത.

കതിചിൽ. ind. Little, some. കുറെ, ചില.

കതിന, യുടെ. s. A gun, or species of small cannon.

കതിനവെടി, യുടെ. s. The firing of the above gun.

കതിപയം. adj. Little, some, how many. കുറെ, ചില,
എത്ര.

കതിര, ിന്റെ. s. 1. An ear, or spike of corn. 2. a ray,
or beam of the sun. 3. a spindle.

കതിരവൻ, ന്റെ. s. The sun.

കതിരയാകുന്നു, യി, വാൻ. v. n. To ear, to shoot into
ears.

കതിരൂക്ക, ിന്റെ. s. Strong ears of corn.

കതിരൊൻ, ന്റെ. s. The sun, the radiant sun.

കതിർ, രിന്റെ. s. An ear of corn.

കതിൎക്കുന്നു, ൎത്തു, ൎപ്പാൻ. v. n. To ear, to shoot into
ears.

കതിൎക്കുല, യുടെ. s. See കതിർ.

കതിൎപ്പ, ിന്റെ. s. 1. Cutting open, as meat for the pur-

pose of salting, without separating it. 2. a branch of the
flower of the cocoa-nut tree.

കതിൎമ്മ, യുടെ. s. A ray, or beam of light.

കത്തനാര. രുടെ. s. A minister, a Syrian or Syro-Roman
Priest.

കത്ത, ിന്റെ s. 1. A letter. 2. authority, power, order.

കത്തൽ, ലിന്റെ. s. 1. Burning, heat. 2. pungency.

കത്തി, യുടെ. s. 1. A knife. 2. a razor. 3. the pod of
gram. 4. painting of the face.

കത്തിക്കാരൻ, ന്റെ. s. A toddy drawer.

കത്തിക്കൂട, ിന്റെ. s. The case hung to the side of a
toddy-drawer, containing his knife and other implements.

കത്തിക്കുന്നു, ച്ചു, പ്പാൻ. v. a. To burn, to kindle; to
set on fire; to light a lamp.

കത്തിതെക്കുന്നു, ച്ചു, പ്പാൻ. v. a. To sharpen knives, &c.

കത്തിപ്പണം, ത്തിന്റെ. s. Tax on toddy drawing.

കത്തിയമ്പ, ിന്റെ. s. A double edged sword.

കത്തിയെഴുത്താണി, യുടെ. s. A knife with an iron
pen to write with.

കത്തിരി, യുടെ. s. Scissors, shears.

കത്തുന്നു, ത്തി, വാൻ. v. n. 1. To burn, to kindle, to
take fire. 2. to be pungent. 3. to unite as the broken
bone of a limb.

കത്തുവാൾ, ളിന്റെ. s. A large knife.

കത്തൃണം, ത്തിന്റെ. s. A fragrant grass. സുഗന്ധ
മുള്ള പുല്ല.

കത്ഥനം, ത്തിന്റെ. s. 1. A word. വാക്ക. 2. flattery, coax-
ing. മുഖസ്തുതി. 3. boasting. ഊറ്റവാക്ക. 4. mention.

കത്രിക, യുടെ. s. Scissors, shears.

കത്രികപൂട്ട, ിന്റെ. s. Tying two bamboos or sticks in
the form of a pair of scissors.

കത്രിക്കുന്നു, ച്ചു, പ്പാൻ. v. a. To shear, or cut with
scissors, to clip off.

കഥ, യുടെ. s. 1. A story, tale, or fable. 2. a narrative,
or relation. 3. a chronicle or history.

കഥകൻ, ന്റെ. s. 1. A relator, a narrator, one who
recites a story. 2. a speaker of a prologue. ചൊല്ലുന്ന
വൻ.

കഥകളി, യുടെ. s. A play, a drama, a dance.

കഥംകഥികത, യുടെ. s. A question, asking, inquiry.
ചൊദ്യം.

കഥംകഥികൻ, ന്റെ. s. 1. One who asks or questions,
an interrogator. ചൊദിക്കുന്നവൻ.

കഥഞ്ചിൽ. ind. 1. With difficulty. പ്രയാസത്തൊ
ടെ. 2. sometimes. ചിലപ്പൊൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/160&oldid=176187" എന്ന താളിൽനിന്ന് ശേഖരിച്ചത്