ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪. കുഞ്ഞാടെ കെൾ്ക്കെ തൃക്കഴൽ
വണങ്ങിച്ചെയ്ത നെൎച്ച
ഈ എൻ മനസ്സു നിന്മുതൽ
നമുക്കായ്നിത്യചെൎച്ച
അറുക്കവെറെ ബന്ധത്തെ
നിൻ ഭാവം എന്നിൽ ആക്കുകെ
നിണക്കായ്ഞാനും ചാക
തൃരക്തം എന്റെ ഭൂഷണം
അതിപ്പൊൾ എന്റെ ആശ്രയം
തൃമുമ്പിൽ വസ്ത്രമാക
൨൬
രാഗം. ൪. ൬൦
൧. മാ രാജ്യത്തിൻ വ്യവസ്ഥ
കെൾ‌്പിച്ചു തീൎന്നുടൽ
തൻ അന്ത്യയാത്രാവസ്ഥ
ഉരെച്ചു രക്ഷകൻ
൨. യരുശലെമിൽ ചാല
ചിരിപ്പുതാഡനം
ചാവൊളം കഷ്ടമാല
എല്ലാം സഹിക്കണം
൩. എന്നാൽ പുനരുത്ഥാനം
ഭവിക്കും മൂന്നാം നാൾ
ഇവ്വണ്ണം അവസാനം
വൎണ്ണിച്ചു മുന്നെക്കാൾ