താൾ:CiXIV29a.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനം തണുക്കുന്ന തളി
ബലം പുതുപ്പിക്കും കുളി

൩. തിരുമുഖത്തിൽ സ്വെദം താൻ
കണ്ണീരും ഖെദവും ഭവാൻ
വിസ്താരനാൾ എൻ ശരണം
സ്വൈരൊത്ഭവത്തിൻ കാരണം

൪. അമ്പുള്ള യെശു ക്രിസ്തനെ
നിന്നിൽ മറഞ്ഞൊതുങ്ങവെ
ശത്രുവിൻ അസ്ത്രശസ്ത്രവും
കൊള്ളാതെ വ്യൎത്ഥമായ്വരും

൫. എൻ പ്രാണൻ പൊകുമളവിൽ
വിളിച്ചിരുത്തുകരികിൽ
അങ്ങെല്ലാ വാഴ്ത്തികളുമായി
നിന്നെ കൊണ്ടാടുകെ ഈവായി

൪൮

രാ. ൩൪.

൧. ഊൎദ്ധ്വൊദയം, അയ്യൊ അങ്ങസ്തമിച്ചു
വഴിപാട്ടാങ്ങുയിരായൊൻ മരിച്ചു
ദൈവം ഉണ്ടൊ, ഹാ എന്തൊരു വിഛ്ശെദം
ചൊല്ലാമൊ എന്റെ ഖെദം

൨. വിറെക്കഭൂ, മലകളെ പിളൎവ്വിൻ
മറക് ഒളി, തറകളും തകൎവ്വിൻ
ദെവാലയം, നീ ഇനി ശൂന്യസ്ഥാനം
ഖെദിപ്പിൻ ഊഴിവാനം

൩. നല്ലിടയൻ, തൻ കൂട്ടത്തിന്നായ്ചത്തു
സമ്പത്തെനീക്കിഘൊരമാം വിപത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/62&oldid=193891" എന്ന താളിൽനിന്ന് ശേഖരിച്ചത്