താൾ:CiXIV29a.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവസ്നെഹമെസദാ

൧൦൦
രാ. ൧൦൨

൧. എല്ലാ ദ്രവ്യത്തിൽ വിശിഷ്ടം
തൃപ്തിയാക്കുന്ന പ്രഭൊ
യാവന്നായി നിൻരസം ഇഷ്ടം
വെറെരസം തെടുമൊ
ഇങ്ങും, അങ്ങും, മെലും, കീഴും
തിരഞ്ഞാലും ആശവീഴും
ദൂരെനിന്നെ കണ്ടവൻ
പെടിയെ ജയിച്ചവൻ

൨. നിന്നെവാങ്ങി എല്ലാംവില്ക്കും
സാധുവിന്നുലാഭമായി
ബന്ധുവിടും പൊൾ നീ നില്ക്കും
കാട്ടിൽകെൾ്ക്കാം നിന്റെവായി
നിന്റെ ആത്മാവൊടുപറ്റും
ഹൃദയത്തെ എന്തകറ്റും
നിന്നെ കൈ പിടിച്ചതാൽ
നിലനിന്നുനൊന്ത കാൽ

൩.. ഭാഗ്യം നിറവുള്ള ദെവ
വന്നുപാക്കീയുള്ളത്തിൽ
പുത്രൻ മൂലം എങ്കൽമെവ
ശുദ്ധമാക്കുനിൻ കുടിൽ
നമ്മെകെട്ടുകെ വിശ്വാസം
ചിലനെരം ചിലമാസം
പിൻ കല്യാണനാളിൽനാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/120&oldid=193795" എന്ന താളിൽനിന്ന് ശേഖരിച്ചത്