താൾ:CiXIV285 1850.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

ദ്ധിച്ചു സിക്വെരയെ നിസ്സാരനാക്കി ദുയൎത്തമെനെസസ് എന്ന ഒരു ശാന്തനെ
വിസൊരെയെന്നു കല്പിച്ചു നിയൊഗിക്കയും ചെയ്തു– (൧൫൨൧)

൬൩., മാനുവെൽ രാജാവിന്റെ മരണം–

അനന്തരം മാനുവെൽ രാജാവ് ൨൬ ആണ്ടു വാണു കൊണ്ട ശെഷം മരിച്ചു ജുവാ
ൻ എന്ന മകൻ രാജാവാകയും ചെയ്തു– ആയവൻ അഛ്ശനെ പൊലെ പരാക്ര
മം ഉള്ളവനല്ലയുദ്ധങ്ങൾ വെണ്ടാ ക്രിസ്തുമാൎഗ്ഗം തന്നെ നടത്തുവാൻ നൊക്കെണം
എന്നും മറ്റും ഉള്ളകല്പനകളെ കൊച്ചിക്കും ഗൊവെക്കും അയച്ചു പൊന്നു– സി
ക്വെര താൻ കാൎയ്യാദികളെ മെനെസസിൽ ഭരമെല്പിച്ചു (൧൫൨൧ ദിശമ്പ്ര)
വിലാത്തിക്ക പൊകയും ചെയ്തു–

ആ വൎഷം ഉണ്ടായ ഒരു വിശെഷം ഇവിടെ പറയാം അൾ്ബുകെൎക്കിന്റെ ച
ങ്ങാതികളിൽ മഗല്യാൻ എന്നൊരുത്തൻ പൊൎത്തുഗാൽ സെവവിട്ടു സ്പാന്യരാ
ജാവൊടു കപ്പൽ ചൊദിച്ചു വാങ്ങി ൧൫൧൯ ആമതിൽ യുരൊപയിൽനിന്നു
പുറപ്പെട്ടു പടിഞ്ഞാറൊട്ടു ഒടി ഒടി ചീനസമുദ്രത്തൊളം ചെന്നു ഒരു ദ്വീപിൽ
ഇറങ്ങി പൊരുതു മരിക്കയും ചെയ്തു– അവന്റെ ശെഷം കപ്പല്ക്കാർ പടി
ഞ്ഞാറെ ഒട്ടം തുടൎന്നു കൊണ്ടു ൧൫൨൧ ആമതിൽ സ്പാന്യയിൽ തന്നെ എത്തു
കയും ചെയ്തു– ഇവ്വണ്ണം ഭൂചക്രത്തെ ചുറ്റിപ്പൊകയാൽ ഭൂമിയുടെ രൂപം
നാരങ്ങ പൊലെ വട്ടമുള്ളത് എന്നു സംശയം തീരുമാറു സ്പഷ്ടമായി വന്നുമാ
നുവെൽ രാജാവിന്റെ കാലത്തിൽ ഇങ്ങിനെ കപ്പലൊട്ടത്തിന്നും കച്ചവ
ടത്തിന്നും വന്ന മാറ്റങ്ങളാലും ഭൂമിശാസ്ത്രം നാനാദെശജാതികളുടെ പ
രിചയം മുതലായതിൽ കണ്ട പുതുമകളാലും ലൊകൎക്ക എല്ലാവൎക്കും വള
രെ വിസ്മയം ഉണ്ടായി പൊൎത്തുഗാൽ രാജാക്കന്മാരിൽ വെച്ചു മാനുവെ
ൽ തന്നെ ചൊൽ പൊങ്ങിയവൻ എന്നു സമ്മതം ആകയും ചെയ്തു–

ഭൂമിശാസ്ത്രം

൫., പടിഞ്ഞാറെ ആസ്യ

൨., ഇറാൻ

൩., പാൎസ്യരാജ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/67&oldid=190874" എന്ന താളിൽനിന്ന് ശേഖരിച്ചത്