താൾ:CiXIV285 1850.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

വാസം– പണ്ടു കൊട്ടകളിൽ ഉറപ്പ ഏറിയത് കബുലിൽ നിന്നു ഏകദെശം ൨൦ കാതം
വഴിതെക്കൊട്ടുള്ള ഘജിനി തന്നെ–ഇങ്ക്ലിഷ്കാർ അതിനെയും ജലലാബാദ് കൊ
ട്ടയെയും ൧൮൪൨ാംക്രി–അ. മുറ്റും തകൎത്തുകളഞ്ഞതിന്റെ ശെഷം അബ്ഘാനർ
അത് പിന്നെയും ഉറപ്പിച്ചുവൊ എന്നറിയുന്നില്ല– മെൽ പറഞ്ഞയുദ്ധകലഹങ്ങ
ളാൽ രാജ്യത്തിൽ കച്ചവടത്തിന്നു വൎദ്ധനയല്ല വാൎദ്ധക്യം അത്രെ സംഭവിച്ചത്–

൨., ബെലുചിസ്ഥാൻ–

ബെലുചിസ്ഥാൻ രാജ്യം ഇറാനിലെ കിഴക്കെ അംശത്തിന്റെ തെക്കെ പാതി
യാകുന്നു– അതിന്റെ അതിരുകൾ കിഴക്ക സൈന്ധവം–തെക്ക ഹിന്തുസമുദ്രം–
പടിഞ്ഞാറ പാൎസിരാജ്യം– വടക്ക അബ്ഘാനിസ്ഥാൻ തന്നെ– വിസ്താരം ഏക
ദെശം ൩൨൦൦ ചതുരശ്രയൊജന– നിവാസികൾ൪൨൦ ലക്ഷം– ദെശം ആകൃതിയും
ഋതുഭെദവും കൊണ്ടു അബ്ഘാനിസ്ഥാൻ രാജ്യത്തൊടു ഒത്തുവരുന്നു– ഫല
വൃക്ഷധാന്യാദികളെ കൊണ്ടും ഭെദമില്ല നിവാസികൾ പല ഗൊത്രക്കാരും ഭാഷ
ക്കാരുമായി പിരിഞ്ഞിരിക്കുന്നു–എങ്കിലും മാൎഗ്ഗവിശെഷങ്ങളിൽ അവൎക്കഐ
ക്യം ഉണ്ടു– അവർ എല്ലാവരും മുസല്മാനർ തന്നെ–രാജ്യം പല അംശങ്ങളായി
പല പ്രഭുക്കളുടെ സ്വാധീനത്തിൽ ഇരിക്കുന്നു–അവരിൽ പ്രാഭവം എറിയവൻ
കെളാത്ത് ഖാൻ തന്നെ– അവനും ശെഷമുള്ള പ്രഭുക്കളും ഇങ്ക്ലിഷ്കാൎക്കസ്വാ
ധീനന്മാർ എന്നെ പറയാവു– നിവാസികൾ മിക്കവാറും അങ്ങിടിങ്ങിടചെന്നു
കവൎച്ചയെ നടത്തി വരുന്ന കൂട്ടരാക കൊണ്ടു ആ രാജ്യം അവസ്ഥയെ സൂക്ഷ്മമായി
വിസ്തരിപ്പാൻ ഇതുവരയും സംഗതി വന്നില്ല– പട്ടണങ്ങൾ ദുൎല്ലഭമത്രെ–പ്രധാന
മായത് കെളാത്ത് തന്നെ– ശൈത്യം നിമിത്തം രാജാവ് ചിലപ്പൊൾ ആ നഗരം
വിട്ടു കിഴക്കെ അതിർ സമീപമുള്ള ഗന്ധവ ഊരിൽ വസിച്ചുവരുവാറുണ്ടു–

൩., പാൎസ്സിരാജ്യം

അത് ഇറാൻ ദെശത്തിന്റെ പടിഞ്ഞാറെ അംശം തന്നെ–അതിരുകൾ കിഴ
ക്ക മെൽ വിവരിച്ച അബ്ഘാനിസ്ഥാനും ബെലുചിസ്ഥാനും–തെക്കപാൎസിയഉ
ൾ കടലും–ഫ്രാത്ത് തിഗ്രിമിട്ടാൽ പ്രദെശങ്ങളും– പടിഞ്ഞാറ അൎമ്മിന്യമല പ്രദെശം
വടക്ക കൌകാസ്യാനാടും–കസ്പ്യ ഉൾകടലും തുറാൻ ദെശവും തന്നെ–വിസ്താരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/63&oldid=190862" എന്ന താളിൽനിന്ന് ശേഖരിച്ചത്