താൾ:CiXIV285 1850.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

കപ്പൽ അയച്ചപ്പൊൾ അൾമൈദ തൊല്പിച്ചപ്രകാരം പറഞ്ഞുവല്ലൊ– അവിടുന്നുപി
ന്നെയും വളരെ കപ്പൽ ഗൊവയുടെ നെരെ പൊകും എന്നു കെട്ടു മാനുവെൽ രാജാവ്
ക്ലെശിച്ചു മലയാളത്തിൽ കല്പന അയച്ചതിപ്രകാരം— മിസ്രികളും– അറവികളും വ
രുന്നത് പാൎത്തിരിക്കരുത ചെങ്കടലിലെക്ക എതിരെ ഒടെണം അതിന്നു സുവാരസല്ല
അടുക്കെയാകുന്നു എങ്കിൽ അൾ്ബുകെൎക്ക തന്നെ സെനാധിപതിയും രാജക്കൈയുമായി
രുന്നു കാൎയ്യം നടത്തെണം എന്നു തന്നെ– അൾ്ബുകെൎക്ക മരിച്ചു ഒരാണ്ടു കഴിഞ്ഞിട്ടു ഈ
കല്പന എത്തിയാറെ സുവാരസ്‌കപ്പലുകളെ ഒരുക്കി ൩൦൦൦ പറങ്കികളെയും ൫00 കൊച്ചി
നായകന്മാരെയും കരെറ്റി ജിദ്ദയുടെ നെരെ ഒടി പടയാലും കാറ്റിനാലും വളരെ
നാശം അനുഭവിക്കയും ചെയ്തു– എങ്കിലും രൂമി സുല്ത്താനായ സെലിം ആ വൎഷം തന്നെ
മിസ്രയെ സ്വാധീനമാക്കുകകൊണ്ടു മുസല്മാൻ കപ്പൽ ചെങ്കടൽ വിട്ടു മലയാള
ത്തിൽ വരുവാൻ സംഗതി വന്നില്ല—

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൧൦, ഉത്തരഖണ്ഡം

൨., ഹിമാലയ പ്രദെശത്തിന്റെ നടു അംശം

ഈ അംശത്തിൽ നെപാളരാജ്യമെ ഉള്ളു– അതിന്റെ അതിരുകൾ കിഴക്ക ത്രിസ്ഥപു
ഴ– തെക്ക ഗംഗ ഒഴുകുന്നതാണ നാടു– പടിഞ്ഞാറു സരയു നദി– വടക്ക തിബെത്ത് രാജ്യം
വിസ്താരം ഏകദെശം ൨൫൦ ചതുരശ്രയൊജന– നിവാസികളുടെ സംഖ്യ ൨൫ ലക്ഷം
പണ്ടു ആ രാജ്യം പല അംശങ്ങളായി വെവ്വെറെ രാജാക്കന്മാരുടെ സ്വാധീനത്തിൽ
ആയ ശെഷം ഇപ്പൊഴത്തെ സ്വരൂപം എല്ലാം പിടിച്ചടക്കി ഒന്നാക്കി ചെൎത്തു ചീന
ക്കാരൊടും ഇങ്ക്ലിഷ്കാരൊടും രാജ്യവിസ്താരം വൎദ്ധിപ്പിക്കെണ്ടതിന്നു യുദ്ധംകഴിച്ചു
തൊറ്റു ചീനക്കാൎക്ക കപ്പവും ഇങ്ക്ലിഷ്കാൎക്കപടിഞ്ഞാറെ അതിരിലെ ചിലദെശങ്ങ
ളെയും ഏല്പിച്ചു കൊടുക്കെണ്ടി വന്നു– നിവാസികൾ ൨ വിധം ബൌദ്ധന്മാരും ബ്രാ
ഹ്മണമതാനുസാരികളും തന്നെ– അപ്രകാരം‌രാജ്യങ്ങളിൽ ൨ ഭാഷകളും പ്രധാനമാ
യി നടക്കുന്നു– രാജ്യം മിക്കവാറും മലപ്രദെശം ആക കൊണ്ടു കൃഷി പണിചുരുക്കമെ
നടക്കുന്നുള്ളു– താഴ്വരകളിലും നദീപ്രവാഹദെശങ്ങളിലും നാട്ടുകാർ നെല്ലും പലവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/29&oldid=190788" എന്ന താളിൽനിന്ന് ശേഖരിച്ചത്