താൾ:CiXIV285 1848.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

കമ്പളത്തിൽ കടവിൽ വെച്ച ഒരാവതുംഇല്ലഎന്നു കണ്ടു താമൂതിരിവെള്ളം കുറഞ്ഞ വളഞ്ഞാ
റകടവു നല്ലതു എന്ന് വെച്ചു എത്രയും വെഗത്തിൽ ചിലരെഅതിലെ കടത്തി അവരും അടവിൽ
ദെശത്ത കരെറിസന്തൊഷിച്ചു മരങ്ങളെ വെട്ടുവാൻ തുടങ്ങി– അന്നുമുതൽ പശെകു പടകുകളു
മായി പള്ളുരുത്തി പളഞ്ഞാറു ഇങ്ങിനെരണ്ടു കടവുകളെ രക്ഷിപ്പാൻ വളരെകഷ്ടിച്ചുവെലിയെ
റും‌തൊറും പള്ളുരുത്തിയിൽ ഓടിപാൎത്തുഇറക്കമാകുമ്പൊൾതൊണികളിൽ കരെറി പളഞ്ഞാ
റിൽ തടുത്തുനിന്നുകൊള്ളും– പല യുദ്ധങ്ങൾഉണ്ടായിട്ടും പശെകിനെതൊല്പിപ്പാൻ സംഗതി
വന്നില്ല– ചിലദിവസംമഴ പെയ്ത നിമിത്തം കൊഴിക്കൊട്ടുനായന്മാരിൽ നടപ്പുദീനംഉണ്ടായ
പ്പൊൾ പൊൎത്തുഗീസൎക്ക പടകിൻ കെടു തീൎപ്പാനും കടവിന്റെ ചളിയിൽ കുന്തക്കുറ്റിമുതലാ
യത തറെപ്പാനും അവസരം ലഭിച്ചു– പിന്നെ ബ്രാഹ്മണർ അനെകം കൎമ്മങ്ങളെകഴിച്ചു– മയ്യി
൭ആം൹ വ്യാഴാഴ്ചയെ കുറിച്ചപ്പൊൾ പശെകുബദ്ധപ്പെട്ടു പെരിമ്പടപ്പിൽ അറിയിപ്പാൻ
ആളയച്ചു എങ്കിലും ദൂതൻ ചതിച്ച് ഒളിച്ചു മങ്ങാട്ടക്കമ്മൾ മുതലായ കൊച്ചിനായന്മാർ ദ്രൊഹി
ച്ച് ഓടി പൊയിപൊൎത്തഗീസൎക്കഒരു തുണയും ഇല്ലാതാകയും ചെയ്തു– അന്നു പശെകു നന്നക്ലെ
ശിച്ചു ഏറ്റംവരുവാനായിവളരെ പ്രാൎത്ഥിച്ചശെഷം വെലി ഉണ്ടായ്വന്നുപടകിനെവളഞ്ഞു
പൊരുത കൊഴിക്കൊട്ടുകാർ പിൻ വാങ്ങിപൊകയും ചെയ്തു– രാജാവ്സഹായത്തിന്നായിവരായ്ക
കൊണ്ടുപശെകു കൊപിച്ചധിക്ഷെപിച്ചപ്പൊൾ പെരിമ്പടപ്പ കരഞ്ഞു തനിക്ക ഒരു വൎത്തമാനം
വന്നിട്ടുംഇല്ലഎന്നു ദൈവത്തെ ആണയിട്ടു പറഞ്ഞു പശെകിനെആശ്ലെഷിച്ചു സ്തുതിക്കയും
ചെയ്തു– പിന്നെതാമൂതിരി പൊൎത്തുഗീസരുടെ വെള്ളത്തിൽവിഷം കലക്കുവാനും പടകിൽപാ
മ്പുകളെകടത്തുവാനും ഇറക്കത്തിങ്കൽ ആനകളെകൊണ്ടു പടകിനെ മറിപ്പാനും മറ്റും പരീ
ക്ഷിച്ചത് ഒന്നും ഫലിച്ചില്ല–

നായന്മാർ ഒരു ദിക്കിൽ കൂടി കടവു കടന്ന ശെഷം അവിടെ കൃഷിനടത്തുന്ന ഹീനജാതിക
ൾ എതിരിട്ടുകൈക്കൊട്ടുകളെ കൊണ്ടടിച്ചു ചിലരെ കൊന്നു തീണ്ടൽ ഭയത്താൽ മറ്റെവരെ ഒ
ടിച്ചപ്പൊൾ– പശെകു അവരെ വരുത്തി മാനിച്ചു കണ്ടകൊരമന്ത്രി നാണിച്ചുനില്ക്കുമ്പൊൾ ത
ന്നെ ഇവർ ഇപ്പൊൾ നായന്മാരായി പൊയി എന്നു പറഞ്ഞു– അതിന്നു മന്ത്രി അതാകയില്ല നാ
യന്മാരാക്കുവാൻ രാജാവിന്നും കഴികയില്ല എന്നു ചൊന്നാറെ പശെകു ക്രുദ്ധിച്ചു നായന്മാരെ
ല്ലാവരും കള്ളന്മാരായി ഓടി പൊകുന്ന ദിക്കിൽ ചെറുമരെ തന്നെ നായന്മാരാക്കിയാൽ കൊ
ള്ളായിരുന്നു– ഹെവീരന്മാരെ വരുവിൻ നിങ്ങളുടെ പെർ പറവിൻ എന്നു വിളിച്ചു ചൊദിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/80&oldid=188787" എന്ന താളിൽനിന്ന് ശേഖരിച്ചത്