താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

തിന്റെ ചുവട്ടിൽ ഒളിച്ച കിടക്കയും മറ്റൊരുത്തൻ കനത്ത വടിയും കയ്യിലെടുത്ത അരികെ കാണാതെ നില്ക്കയും ചെയ്തിരിക്കുമ്പൊൾ ൟ തൊൽ കൊണ്ടുപൊവാനായി പക്ഷി വന്നിരിക്കുന്നെരം ചുവട്ടിൽ കിടക്കുന്നവൻ തൊലൊടു കൂടി കാൽ മുറുക്കി പിടിച്ചതിന്റെ ശെഷം വടിക്കാരൻ ഒടി വന്ന തല തച്ച തകൎക്കും. ഇറളൻ എകദെശം പ്രാവിന്റെ വലിപ്പം. ശരീരം മുഴുവനും തുവ്വൽകൊണ്ട മൂടിയിരിക്കും പുരികം അല്പം വീണിരിക്കയാൽ ഇവന്ന എപ്പൊഴും ഒരു ദുഃഖഭാവം. ജീവനുള്ളതിനെ അല്ലാതെ ശവം തൊടുന്നില്ല. വെളുത്തും കറത്തും രെഖകൾ ഉണ്ടാകയാൽ ഒരു വെഷധാരിയുടെ ആകൃതി. കൊഴി പ്രാവാ തുടങ്ങിയതിനെ പിടിച്ചമൎത്ത കൊന്ന തുവ്വലുകൾ അത്രെയും കൊത്തിപ്പറിച്ചെടുത്ത പിന്നെ എല്ലിന്മെൽ എങ്കിലും അല്പം മാംസം ഇരിക്കാതെ കൊത്തിത്തിന്നും, ഇവനെ ചിലർ പിടിച്ച കൂട്ടിലാക്കി, തവള ഒന്ത ൟ, വക തീനുകളും കൊടുത്ത ഇണക്കിയതിന്റെ ശെഷം കാലിന്മെൽ പിച്ചള ഇരിമ്പ ചെമ്പ ഇവയിലൊന്നുകൊണ്ടുള്ള വട്ടക്കണ്ണി ഇട്ട അതിന്മെൽ ഒരു ചരട കെട്ടി ഇവന്റെ നഖങ്ങൾ കയ്യിന്മെൽ കെറാതിരിപ്പാൻ കൈത്തണ്ടമേൽ ഒരു തൊൽ കെട്ടി അതിന്മെലിരുത്തികൊണ്ടനടന്ന വല്ല പക്ഷികളെ കാണിച്ച വിട്ടാൽ എത്രയും വെഗം പറന്ന ചെന്ന അതിന്റെ കഴുത്തിൽ ഇവന്റെ ക്രൂര നഖങ്ങൾ കൊൎത്ത കെട്ടിപ്പിടിച്ച രണ്ടും കൂടി താഴത്തെ വീഴും ഉടനെ ഉടയവൻ ഒടിച്ചെന്ന പിടിച്ചുകൊള്ളും. ഒരു സമയം വരാതിരുന്നെങ്കിൽ കൈത്തണ്ടമെൽ ഒരു ഒന്തിനെ വെച്ച കാണിച്ച കൊടുത്ത വിളിച്ചാൽ വരികയും ചെയ്യും. സ്ത്രീക്ക വലിപ്പം കാൽ വാശി കൂടും.

ആനറാഞ്ചൻ സിംഹം മൃഗരാജാവെന്നപൊലെ ഇവൻ പക്ഷിരാജാവെന്ന പറയാം. അധികം വളഞ്ഞ കൊക്കും മാറിലെക്ക കവിഞ്ഞിരിക്കുന്ന ചിറകും കാൽച്ചെറ്റകൊണ്ട മൂടിയതുപൊലെ കാലുകളും മഞ്ഞ നിറത്തിൽ വിരൽ നഖങ്ങളും ൟ ജാതിക്ക പ്രത്യെക ലക്ഷണം. ഇവന്റെ ശക്തിധൈൎയ്യ ഗംഭീര ഭാവങ്ങൾ നിമിത്തമായിട്ട ഫ്രാൻസിക്കാർ പ്രൂസിക്കർ അമ്രിക്കക്കാർ എന്നീ മൂന്നു ജാതിക്കാരും ഇവനെ രാജചിഹ്നമായി സീകരിച്ചിരിക്കുന്നു. പൎവ്വതങ്ങളുടെ മുകളിൽ വൃക്ഷത്തിന്റെ ചില്ലകൾകൊണ്ട കൂടുണ്ടാക്കി ഇണയായി പാൎക്കും. സ്ത്രീ താറാവിന്മൊട്ടയുടെ വലിപ്പത്തിൽ ഇടുന്ന രണ്ടു മൊട്ടക്ക ചുവന്ന പുള്ളികൾ ഉണ്ടായിരിക്കും. പൊരുന്നി കുട്ടികളായാൽ വളരെ വാത്സല്യത്തൊടെ വളൎത്തുന്നു. പൊരുന്നും സമയും


F 2