താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

കിടക്കുന്ന ദിക്കിലെ മണ്ണുനീക്കി മൂടി അതിന്നകത്ത മൊട്ട ഇട്ടമൊട്ടയിൽനിന്നുണ്ടാകുന്ന പുഴുക്കൾക്ക ഇത ഭക്ഷണമാക്കിതീൎക്കും.

ഹെർകുലവണ്ട. എല്ലാ വണ്ടുകളെക്കാൾ. ഇവന്ന വലിപ്പമുണ്ട. അഞ്ച വിരൽ നീളം ഒരു വിരൽ വിസ്താരമുള്ള ശരീരത്തിന്ന കറുത്ത മിന്നുന്ന നിറം. മുഖത്ത നെരെ നീണ്ടുള്ള ഒരു കൊമ്പും അതിന്ന താഴെ അല്പം നീളം കുറഞ്ഞ വളഞ്ഞ ഒരു കൊമ്പും ഇങ്ങിനെ ഉള്ള രണ്ടു കൊമ്പുകളെ കൊണ്ട ഇവൻ തെങ്ങ കുത്തി മുറിച്ച തിന്നും.

ചെള്ള. ഒരു വിരൽ നീളവും അര വിരൽ വണ്ണവും കറുത്ത നിറവുമുള്ള ഇവൻ തെങ്ങിന്റെയും കുടപ്പനയുടെയും ഇളങ്കൂമ്പ കുത്തി രസം കുടിക്കുന്നു.

൫ -ം അദ്ധ്യായം.

പച്ചക്കുതിര. പച്ചയും മഞ്ഞയും നിറമുള്ള ഇവയുടെ ശരീരത്തിൽ നാലു കാലുള്ളതുകൂടാതെ നീണ്ടിരിക്കുന്ന കഴുത്തിൽ മുള്ളുകളൊടു കൂടിയ രണ്ടു കാൽകളുണ്ട. ഇര കാണുമ്പൊൾ നിവിൎന്ന ൟ കാൽകളെകൊണ്ട പിടിച്ച തിന്നുന്നു. ബുഭുക്ഷാ സ്വഭാവംകൊണ്ട സ്ത്രീ തന്റെ സ്വന്ത പുരുഷനെയും കുട്ടികൾ തമ്മിൽ തമ്മിലും വിഴുങ്ങിക്കളയും.

വെട്ടക്കിളി. ഇത കൃഷി നശിപ്പിക്കുന്നത പ്രസിദ്ധമല്ലൊ. പുരുഷന്മാർ കാൽകൾ ചിറകിന്മെൽ ഉരുമി ഒരുവക ശബ്ദം പുറപ്പെടീക്കുന്നു. പ്രവാസംചെയ്യുന്ന ഒരുവക ചില സമയങ്ങളിൽ സൂൎയ്യന്റെ രശ്മികൾ മൂടുവാൻതക്കവണ്ണം കൂട്ടമായി പറന്ന ഒരു ദിക്കിൽ ചെന്ന താമസിക്കുമ്പൊൾ അവിടെ ഉള്ള സകല കൃഷികളും നശിക്കും ചിലപ്പൊൾ വലിയ കാറ്റടിക്കുന്നെരം ഇവ സമുദ്രത്തിൽ വീണ ചത്തുപൊകും യൊവെൽ എന്ന ദീൎഘദർശിയുടെ വൎണ്ണനം വായിച്ച നൊക്കിയാലും. ൨. ൧

൬-ം അദ്ധ്യായം.

ൟച്ചകൾ,

കുഴീച്ച. ശരീരംനൊക്കുമ്പൊൾ സാരമില്ലെങ്കിലും ഇത കണ്ണിന്ന ബഹുപദ്രവം ചെയ്യുന്നതുതന്നെ. മുറിയിൽ വല്ലതി