താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

കമെലും ഇരിക്കും. കടിച്ചാൽ നന്നെ വെദന ഉണ്ടാകയും നീർവന്ന പഴുക്കയും ചെയ്യും.

ചാട്ടച്ചിലന്നി. ഇരെക്കായി വല കെട്ടുന്നില്ല. പുലിയെപ്പൊലെ ചാടി പിടിക്കുന്നു ഏകദെശം ഒരു ൟച്ചയുടെ വലിപ്പം.

൩ -ം അദ്ധ്യായം.

തെൾ. തലമെൽ രണ്ട ഇറുക്കക്കാലും വാലിന്മെൽ കുത്തുന്ന ഒരു മുള്ളും ഉണ്ട. പുഴുക്കളും അവയുടെ മൊട്ടയും പ്രത്യെകം തിന്നുന്നു. പെണ്ണ ജീവനുള്ള കുട്ടികളെ പ്രസവിച്ച കുറെ ദിവസം എടുത്തകൊണ്ടനടക്കും. പ്രായം കൂടുന്തൊറും വിഷത്തിന്റെ ശക്തിയും കൂടും.

പഴുതാര. ശരീരം മുറിമുറി ആയിട്ടും ഒരൊ മുറിക്ക ൟരണ്ട കാൽ വീതവും ഉണ്ട. ചുമരിന്റെ ഇളുമ്പിലും വൃക്ഷങ്ങളുടെടെ തൊലിന്നകത്തും പ്രത്യെകമായി ഇരിപ്പ. കടിച്ചാൽ നെരത്തൊടനെരം വെദന ഉണ്ടാകും.

തെരട്ട. പലപല എപ്പായ ശരീരത്തിന്റെ ഇരുപുറമായി വളരെ കാൽകളും തൊട്ടാൽ ഉടനെ തെറുത്ത കിടക്കയും ലക്ഷണം. അതിന്റെ നീർ മെൽ പറ്റിയാൽ പൊളെക്കും.

൪ -ം അദ്ധ്യായം.

വണ്ടുകൾ.

ഇപ്പൊൾ വണ്ടിന്റെ ൫൰൲ ജാതിഭെദങ്ങൾ അറിഞ്ഞിട്ടുണ്ട. തുമ്പികളെപൊലെ ഇവയുടെ ആയുസ്സ കാലത്തിന്ന രണ്ട അവസ്ഥ ഉണ്ട. ആദ്യം പുഴു. പിന്നെ വണ്ടായിതീരും നാലു ചിറകുള്ളതിൽ ഉള്ളിലെത രണ്ടും നെൎമ്മയിലും പുറമെ കഠിനമുള്ള രണ്ടു ഒടുകളുമാകുന്നു. ശീലഭെദങ്ങളും നിറഭെദങ്ങളും വളരെ ഉണ്ട. തുള്ളൽക്കാരും കഥകളിക്കാരും നീലനിറത്തിലും സ്വൎണ്ണവൎണ്ണമായുമുള്ള ഇവയുടെ ഒടുകൾ കിരീടങ്ങളിൽ ഭംഗിക്കായി വെക്കുന്നു.

ശവവണ്ട. ചീഞ്ഞ ശവം എവിടെ ഇരിക്കുന്നുവൊ ഇവൻ ഘ്രാണംകൊണ്ടറിഞ്ഞ അവിടെ ചെല്ലും ശരീരത്തിന്ന വലിപ്പം കണ്ടാൽ തുള ഉണ്ടാക്കി അകത്തും പുറത്തും സഞ്ചരിക്കും. ഒരു പക്ഷിയുടെ എലിയുടെയൊ ശവം കണ്ടാൽ

K 2