താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

൧-ം അദ്ധ്യായം.

ചെമ്പല്ലിക്കൊര. ഇത കായലുകളിലും പതുക്കെ ഒഴുകുന്ന പുഴകളിലും കാണും. സാമാന്യമായി ഒരുമുഴം നീളവും മൂന്നുറാത്തൽ തൂക്കവും ഉണ്ട. കൂട്ടമായി നീന്തുകയും ഇര കണ്ടാൽ ഉടനെ വിഴുങ്ങുകയും ചെയ്യുന്നതുകൊണ്ട പിടിപ്പാൻ പ്രയാസമില്ല. മാംസം ഉറപ്പും ബഹു രുചിയും ഉള്ളത. മുതുകിലെ ചിറകുകൾ മുള്ളുള്ളതും തവിട്ടുനിറമായും മാറിലെ ചിറക രണ്ടും ചായില്യത്തിന്റെ നിറമായുമിരിക്കും. പുറത്തെ ചിറകുകൾക്ക താഴെ ഇരുപുറവും കറുത്ത നിറത്തിൽ ആറു മന്നങ്ങളും ലക്ഷണം.

അറിക്ക്യ. ഇതിന്റെ സൌന്ദൎയ്യവും വൎണ്ണശൊഭയും ഉപകാരവും വിചാരിച്ചാൽ അതി വിസ്മയമെന്നെ പറെവാനുള്ളു. നീളം ഒരു മുഴം. മുതുകിൽ പച്ചകൂടിയ നീലവൎണ്ണം. കവിൾത്തടവും പൃഷ്ഠവും ചെകിളയും വെള്ളിനിറം. മാറിലും പുറത്തും ചെറുതായി ഒരെ ചിറകും വാലിന്നടുത്ത മുകളിലും ചുവട്ടിലും കൽപ്പടപൊലെ ക്രമമായി ആറാറു ചിറകുകളും കാണും. ഇത ശീമയിലെ ഒരു പ്രധാന മത്സ്യം. ചിലപ്പൊൾ ക്ഷാമത്തിങ്കൽ ഒന്നിന്ന നാലുരൂപ വിലകൊടുക്കണം സുഭിക്ഷത്തിങ്കൽ ഒരു രൂപക്ക നൂറും കിട്ടും ഒരിക്കൽ ഒരു രാത്രിയിൽ പതിനാറുവഞ്ചിമീൻ കിട്ടിയതിനെ വിറ്റാറെ അവൎക്ക ൫൱൨൲ രൂപ കിട്ടിയ ഒരു ദൃഷ്ടാന്തമുണ്ട. ഒരു വഞ്ചിയിലെ മത്സ്യത്തിന്ന ഒരിക്കൽ ആയിരം രൂപ കിട്ടുന്നത അപൂൎവ്വമല്ല. ചിലപ്പൊൾ അധികം മീൻകൂട്ടം വലയിൽ പെട്ടാൽ വലിപ്പാൻ ശക്തിപൊരാതെ വന്ന പല താണുപൊകും.

ഒലമത്സ്യം. മുകളിലെ ചിറക വാലുവരക്കും ഒന്നായിട്ടുള്ളതും പരന്ന വാലും മെലെ ചുണ്ട കൊമ്പുപൊലെ നീണ്ടിരിക്കുന്നതും വിശെഷ ലക്ഷണം. എട്ടുകൊൽ നീളമുള്ളതിനെ കണ്ടിട്ടുണ്ട. ഇവൻ വരുമ്പൊൾ മീൻകൂട്ടങ്ങൾ അത്രയും ശത്രുവിങ്കൽനിന്ന ജനങ്ങളെന്നപൊലെ ഒടിപ്പൊകും. സാമാന്യമായി സസ്യങ്ങൾ തിന്നുന്നു. ഇവൻ തിമിംഗലത്തിന്റെ പരമശത്രുവാകകൊണ്ട ചിലസമയം കപ്പൽ കാണുമ്പൊൾ തിമിംഗിലമെന്നെ വിചാരിച്ച കുത്തുന്നെരം തുളഞ്ഞു പൊകും. വല കുത്തികീറി കളയുന്നതിനെ ഒൎത്ത ഇവനെ കുന്തം കൊണ്ട കുത്തി കൊല്ലുന്നതെ ഉള്ളൂ.