താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു൪-ം പൎവ്വം.

മത്സ്യങ്ങൾ.

ഇവക്ക അത്രെയും തണുപ്പുള്ള ചൊര ഉണ്ട. വായിൽ കൂടി വെള്ളം വലിച്ച ചെകിളയിൽ കൂടി പുറത്ത കളയുന്നത ഇവയുടെ സ്വഭാവം. ഉരുണ്ടും പരന്നും ഒട്ടിയും സ്ഥൂലിച്ചും വട്ടത്തിലും ശരീര ഭെദങ്ങൾ അടെക്കുന്നെരം മുങ്ങുവാനും വിടുൎത്തുന്നെരം പൊങ്ങുന്നതിന്നും സ്വാധീനത്തിൽ അകത്ത ഒരു വായുസഞ്ചി ഉണ്ട. വാലുകൊണ്ട തുഴഞ്ഞ മുമ്പൊട്ട വെഗം പൊകുന്നു. ഇരുപുറത്തെക്കും മറിഞ്ഞുപൊകാതിരിപ്പാൻ ചിറകുകൾ സഹായിക്കുന്നു. കണ്ണിന്ന ഇളക്കമില്ല. ചെവിക്കു പുറത്തെക്കദ്വാരമില്ലായ്ക കൊണ്ട ഒച്ച കെൾക്കുന്നതിന്ന നന്നെ പ്രയാസം. മാംസഭക്ഷണക്കാരാകകൊണ്ട വലിയവ ചെറിയവയെ തിന്നുപൊരുന്ന കാരണത്താൽ വെള്ളത്തിൽ എപ്പൊഴുംകുലപാതകം എന്ന പറയാം. മൊട്ട ഇട്ടാൽ പിന്നെ ഇതിനെ കുറിച്ച വിചാരമില്ല. ആയുസ്സ അധികമാകുന്ന നിമിത്തത്താലും ഒരു പെണ്ണ രണ്ടുലക്ഷം വരെക്കും മൊട്ട ഇടുന്നതുകൊണ്ടും ഇവയുടെ അതിവൎദ്ധന. ഒരില്ലാതുള്ള ജലങ്ങളിലെ മത്സ്യങ്ങൾ മൊട്ട ഇടെണ്ടുന്ന കാലങ്ങളിൽ പുഴയുടെ ഉത്ഭവസ്ഥലങ്ങളിലെക്ക കെറി ചെല്ലുകയും ഒർവെള്ളത്തിൽ കിടക്കുന്ന മത്സ്യങ്ങൾ സമുദ്രത്തിന്നടുത്ത കരകളിലെക്കും ചെല്ലുകയും ചെയ്യുന്നു. ഒരൊരൊ ജാതിക്ക മൊട്ട ഇടുവാൻ കാലം വെവ്വെറെ ആകുന്നതിനാലും മത്സ്യത്തിനെ പിടിക്കുന്ന ജനങ്ങൾക്ക ജാതികൾ മാറിമാറി കിട്ടുന്നു. ചിലമത്സ്യങ്ങൾ രാത്രിയിൽ വിളങ്ങുന്നത പ്രസിദ്ധമാകുന്നുവല്ലൊ

I2