താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

കെറി പാൎക്കും. അന്നെരം സ്വന്തക്കാരൻ വന്ന കൂട്ടുകാരെ കൂട്ടി ദ്വാരം അടച്ചുകളയും. ഇവൻ ഭക്ഷണം കിട്ടാതെ വിശന്ന താനെ ചത്തുപൊകുമെന്നൊരു കെൾവി ഉണ്ട. ചീന രാജ്യത്തിരിക്കുന്ന ഒരു വകയുടെ കൂട ഔഷധത്തിന്നും ഭക്ഷിപ്പാനും വളരെ ഗുണമുള്ളതാകകൊണ്ട ചിലപ്പൊൾ വെള്ളിക്ക ശെരാശെരി തൂക്കം മാത്രം കിട്ടും.

വാനംപാടി. ഇതിന്റെ വലിപ്പവും നിറവും കൂരിയാറ്റയൊട തുല്യം. കൊതമ്പ യവം ൟ വക കൃഷ്ണിസ്ഥലങ്ങളിൽ കൂടുണ്ടാക്കി പാൎക്കുന്നതുകൊണ്ട കൃഷിപ്പണി ചെയ്യുന്നവൎക്ക രാഗം പാടി ഒരു ആനന്ദത്തെ ഉണ്ടാക്കും. നിലത്തുനിന്നും നെരെ മെല്പട്ടക്ക രാഗത്തൊടും കൂടി കാണാതെ ആകുന്ന വരക്കും പറന്ന അവിടെ കുറെ താമസിച്ച പിന്നെ കീഴ്പെട്ടും അങ്ങിനെ തന്നെ പറന്ന വരും. വളരെ ശത്രുക്കളുണ്ടെങ്കിലും പരമ ശത്രു മനുഷ്യൻ. ലിപ്സിഗ്ഗ എന്ന ദെശത്ത പക്ഷിവെട്ടക്കാർ ചിലപ്പൊൾ ഒരു മാസത്തിന്നകം വലയിൽ അമ്പതു ലക്ഷം പിടിച്ച വില്ക്കും.

കൂരിയാറ്റ. ഇവ പല തരം ഉണ്ട. വിശെഷകൂടുണ്ടാക്കുന്നതുകൊണ്ട കിൎത്തിപെട്ടിരിക്കുന്നു. മയമുള്ള പുല്ലും തെങ്ങിന്റെയും കഴുങ്കിന്റെയും ഒലയും കൊണ്ട മുളയുടെ എങ്കിലും തെങ്ങിപട്ടയുടെ എങ്കിലും തുമ്പിന്ന കെട്ടി പിടിപ്പിച്ച രണ്ടു മുറിയായി നെയ്തുണ്ടാക്കുന്ന കൂടിന്റെ താഴെ ഭാഗം അരക്കൊൽ നീളത്തിൽ ഒരു കുഴലുപൊലെ ഇരിക്കുന്നത കൂട്ടിലെക്ക കടക്കുന്നതിന്നെത്രെ. പുരുഷന്റെ കൂടിന്ന ഒരു മുറി മാത്രം. താഴെ മൂടൽ കൂടാതെ പാലം വെച്ചിരിക്കുന്നു. കാപ്പ്രിയിൽ ഒരു വക ഉള്ളതിന്റെ കൂടുകൾ മെൽപ്പുറം ഒന്നിച്ചും താഴെ വളരെ മുറികളുമായി ഉണ്ടാക്കി പത്തായിരം ഒരുമിച്ച മൊട്ട ഇട്ട പൊരുന്നുന്നു. വെളിച്ചത്തിന്ന മിന്നാന്മീനുങ്ങിനെ പിടിച്ച കൂട്ടിൽ വെച്ചുകൊള്ളും.

കന്നാറി. ഇവയുടെ സ്വദെശം കന്നാറിദ്വീപുകൾ. സ്വതെ മഞ്ഞനിറക്കാരെങ്കിലും പല പക്ഷികളൊടും ചെരുന്നതിനാൽ എല്ലാനിറത്തിലും കാണും. രാഗവിശെഷം കാരണമായി സായ്പന്മാർ ഇവയെ മെടിച്ച പിച്ചളക്കൂട്ടിൽ കൊണ്ടുനടക്കുമാറുണ്ട. ഒരൊരൊ കൌശലങ്ങളെ പഠിപ്പാൻ നല്ല ശീലം ഉണ്ട. ഒരു പക്ഷിക്കാരൻ മനുഷ്യ സമൂഹത്തിങ്കൽ ഒന്നിനെ കൊണ്ടുവന്ന ഒന്ന പാടികെൾക്കട്ടെ എന്ന പറഞ്ഞപ്പൊൾ ഇത പാടി. ഛീ ചീത്ത ഇത നന്നായില്ല കാക്കയെപ്പൊലെ, വെറെ നല്ല രാഗമായി പാട എന്റെ രണ്ടാമത പറഞ്ഞതിനെ കെട്ട, രാഗം മാറി നല്ലവണ്ണം പാടി. കെൾ