താൾ:CiXIV282.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

വും കഴുത്തിൽ ചുവപ്പും കറുപ്പും മഞ്ഞയും രെഖകളുണ്ടായി ചി
റകുളിൽ ചുവന്ന മന്നവും ഉള്ള ഒരു വക നാട്ടുതത്തയും ഇതിൽ
വലിപ്പം മാത്രംകൂടിയ ഒരു വക മലന്തത്തയും കാലും കൊക്കും മ
ഞ്ഞ നിറവും ശെഷം ഒക്കെയും പച്ചയായും ഒരു വക മുളങ്കി
ളിയും ൟ രാജ്യത്തിൽ സാമാന്ന്യമായി നടപ്പുണ്ട. ഇതിന്ന
എന്തെങ്കിലും പറഞ്ഞുകൊടുത്താൽ ഭംഗിയൊടെ സംസാരി
ക്കുന്നതിനെ കെൾപ്പാനുള്ള ആഗ്രഹം നിമിത്തമായി ജനങ്ങ
ൾ പിടിച്ച കൂട്ടിലിട്ട വളൎത്ത പൊരുന്നു. പുല്ലും നാരുകളും കൊ
ണ്ടുവന്ന മരപ്പൊത്തിൽ വെടുപ്പുള്ള കൂടുണ്ടാക്കി നീല നിറത്തി
ൽ രണ്ടു മൊട്ട ഇടുന്നു. ആ വൃക്ഷത്തിൽ മറ്റു പക്ഷികൾ വ
ന്നിരുന്നെങ്കിൽ സ്ത്രീ പുരുഷന്മാർ ഒരുമിച്ച ചെന്ന കൊത്തി ഒടി
ക്കും. അരിയും പാലും പഴങ്ങളും തിന്നും. പൂച്ച, മരപ്പട്ടി, പുളി
യുള്ള വസ്തുക്കളും ഇതിന്ന പരമ ശത്രുക്കൾ. ചീനരാജ്യത്തിന്ന
തെക്കും കിഴക്കുമുള്ള ദ്വീപുകളിൽ ഒരു കൊഴിയുടെ വലിപ്പത്തി
ൽ സൎവ്വാംഗവും വെളുത്ത നിറമായ ഒരു ജാതി ഉണ്ട. ശിഖകൾ
കൊണ്ട തല നിറഞ്ഞിരിക്കും. ഭാഷകൾ അവന്ന ശീലം വരു
ന്നില്ല. കൊകത്തു എന്ന ശബ്ദിക്കകൊണ്ട ആ പെര തന്നെ അ
വന്ന വന്നു. ശിഖകളും പൃഷ്ഠവും വാലും ചുവപ്പായി ശെഷ
മൊക്കെയും വെളുത്തുള്ള ഒരു ജാതി സുമദ്രായിൽ ഉണ്ട.

കിളിജാതിയിൽ വൎണ്ണശൊഭക്ക മുമ്പുള്ള മക്ക്വൊ എന്നൊ
രു ജാതി തെക്കെ അമ്രിക്കയിൽ ഉണ്ട. നീല നിറമായ തുവ്വ
ലുകൾ കുറഞ്ഞൊന്ന ചുമലിൽ ഉള്ളതൊഴികെ ശെഷം ഒക്കെ
യും ചുവന്നിരിക്കും. കുട്ടി കാലത്ത പിടിച്ചാൽ സംസാരത്തി
ങ്കൽ നല്ല ശീലം വരും. ഇവന്ന ഉടയവനെ കുറിച്ചുള്ള അ
തിസ്നെഹത്തെ ദൃഷ്ടാന്തരൂപെണ അറിയിക്കാം. ഒരു സായ്പ
ഒന്നിനെ വളൎത്തു. അക്കാലം ആരെങ്കിലും സായ്പിന്റെ അരി
കെ വരുമ്പൊൾ തൊടരുതെന്നുള്ള ഭാവം നടിച്ചിരുന്നു. ഒരു
ദിവസം ക്ഷൌരക്കാരൻ കത്തിയുംകൊണ്ട സായ്പിന്റെ അ
ടുക്കൽ ക്ഷൌരത്തിന്നായിട്ട ചെന്നപ്പൊൾ. ഇത തുവ്വൽ വെ
റുപ്പിച്ച ക്രൂര ഭവത്തൊടെ അവന്റെ മെൽ ചെന്നിരു
ന്ന മുഖവും മറ്റും കൊത്തിയും മാന്തിയും മുറിപ്പെടുത്തി തൊടു
വാൻ സമ്മതിക്കായ്ക കൊണ്ട ഇതിനെ ഒരു മുറിയിൽ ആക്കി
അടച്ചതിന്റെ ശെഷം മാത്രം ക്ഷൌരം കഴിപ്പിച്ചു.

സംസാരിപ്പാൻ അതിശീലവും ചാര നിറമായും ഒരു വക
ക്കാർ കാപ്പ്രിയിൽ ഉണ്ട ഇവ വായാടികളാകകൊണ്ടുള്ള കൌ
തുകത്താൽ എല്ലാവരും മെടിക്കും.

കയില അറുപത ജാതിഭെദങ്ങളുള്ള ഇവക്ക കൂരിയാറ്റ
മുതൽ പ്രാവവരക്കും വലിപ്പം. പലവക നിറങ്ങളുള്ളതിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/96&oldid=180448" എന്ന താളിൽനിന്ന് ശേഖരിച്ചത്