താൾ:CiXIV282.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧-ം അദ്ധ്യായം.

റാഞ്ചുന്ന പക്ഷികൾ

ശക്തിധൈൎയ്യങ്ങളും ഇന്ദ്രിയ സൂക്ഷ്മവും നീണ്ടു മൂൎച്ചയുള്ള
നഖങ്ങളും കൊത്തിവലിപ്പാൻ അല്പം വളവുള്ള കൊക്കും ഇ
വയുടെ സാമാന്യ ലക്ഷണം. ചിലത പച്ച മാംസവും ചില
ത ശവവും തിന്നും ദഹിക്കാത്ത വസ്തു വിഴുങ്ങിയാൽ ഛൎദ്ദിക്കും
ഇവയുടെ മാംസവും മൊട്ടയും തിന്നുമാറില്ല.

കഴുകൻ തലയിലും കഴുത്തിലും പൊകുട അല്ലാതെ തുവ്വ
ൽ ഇല്ല. കണ്ണിന്റെ പൊളകളിൽ രൊമം ഉണ്ട. നാസികാദ്വാ
രങ്ങളിൽനിന്ന എപ്പൊഴും നാറുന്ന ഒരു നീർ ഒഴുകിയിരിക്കും.
ജീവിച്ചിരിക്കുന്ന പക്ഷികളെയൊ മൃഗങ്ങളെയൊ പിടിച്ച
കൊല്ലുവാൻ അവന്ന മാന്ദ്യം ഉണ്ടാകകൊണ്ട ശവം കൊണ്ട
അവൻ ബുഭുക്ഷ ശമിപ്പിക്കുന്നു. വളരെ പൊക്കത്തിൽ പറ
ക്കുമ്പൊൾ ഭൂമിയിൽ വല്ല ശവമെങ്കിലും ഉണ്ടായിരുനാൽ ക
ണ്ണിന്റെ സൂക്ഷ്മം നിമിത്തമായി അതിനെ കണ്ട ഒരു അസ്ത്രം
പൊലെ ഇറങ്ങി വന്ന പറക്കുവാൻ കൂടി പ്രയാസം വരത്ത
ക്കവണ്ണം തിന്നും. ഭൂമിയിലുള്ള ശവങ്ങളെ ഒടുക്കുന്നതിനാൽ
ഇവൻ ഒരു ദിവ്യ പക്ഷി എന്നൊൎത്ത എജിപ്തകാർ ഇവ
ന്റെ രൂപം കുത്തി ഉണ്ടാക്കി വെച്ചിരുന്നു.

കൊന്ദൊർ ഇവന്ന ഒരു മുട്ടാടിന്റെ പൊക്കവും ചിറ
കുകൾ പരത്തുമ്പൊൾ എഴു കൊൽ വിസ്താരവും ഉണ്ടാകയാൽ
കഴുകന്മാരിലും കെമൻ. കറുത്ത മിന്നുന്ന തുവ്വലുകളും കഴുത്തി
ൽ വെളുത്ത ചുറ്റിയ ഒരു രെഖയും കല്ക്കം പൊലെ ശ്യാമ വ
ൎണ്ണമായ ചൂട്ടും താടയും കണ്മിഴിയും ഇവന്ന കാണും ഭൂമിയി
ലുള്ള പൎവ്വതങ്ങളിൽ എല്ലാറ്റിലും ഉയൎന്നിരിക്കുന്ന അണ്ടെസ
എന്ന പൎവ്വതങ്ങളിൽ കൂടുണ്ടാക്കി മൊട്ട ഇട്ട അവിടെ പാൎക്കു
ന്നു അവിടെ നിന്നിറങ്ങി വന്ന മാൻ ലാമ ആടപശുക്കുട്ടി ഇ
വയെ പിടിച്ചമൎത്ത കൊണ്ടുപൊയി ആദ്യം കണ്ണു കൊത്തി വ
ലിച്ച പിന്നെ പള്ളയിൽ കൊത്തി ദ്വാരം ഉണ്ടാക്കി അതിൽ
കൂടി കടലുകൾ ഒക്കയും വലിച്ച തിന്നും മനുഷ്യക്കുട്ടികളെ
കൊണ്ടുപൊകുന്നതും അപൂൎവ്വമല്ല. കാട്ടിൽ ഒരു സിംഹത്തിനെ
കണ്ടാൽ രണ്ടെണ്ണം കൂടി റാഞ്ചി ആലസ്യപ്പെടുത്തി കിടത്തി
അവനെ കൊത്തിതിന്നും ഇവയെ പിടിപ്പാൻ വിഷമുള്ള അ
സ്ത്രം പ്രയൊഗിച്ചകൊല്ലുകയും അല്ലെങ്കിൽ അപ്പൊൾ ത
ന്നെ കിഴിച്ചുള്ള തൊൽ വയലിൽ വിരിച്ച ഒരുത്തൻ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/84&oldid=180436" എന്ന താളിൽനിന്ന് ശേഖരിച്ചത്