താൾ:CiXIV280.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪ സംഭവം

റഞ്ഞുസന്തൊഷവുമതിനാലെല്ലാൎക്കും ഇരുന്നുശാലിഹൊത്രന്തന്നു
ടെയാശ്രമത്തി ലൊരുനാളവിടെയുംവെദവ്യാസനെക്കണ്ടു ജടയുംവ
ല്ക്കലയുംധരിച്ചുപാണ്ഡവന്മാ രടവികളും‌പലനദിയുംഗിരികളും കട
ന്നുപൊന്നിങ്ങെചക്രയാംഗ്രാമം‌പുക്കാർനടന്നാരവിടെയുംഭീക്ഷയെ
റ്റൊട്ടുകാലം പുത്രനും‌പത്നിതാനുംപുത്രഭാൎയ്യയും‌കൂടി ട്ടെത്രയുംദുഃഖിക്കു
ന്നവിപ്രന്റെഗൃഹംതന്നിൽ കുന്തിയുംചെന്നുകെട്ടാളെന്തിനുശൊകി
ക്കുന്നു സന്താപത്തിന്റെമൂലം ബ്രാണനറിയിച്ചാൻ ബകനെ
ന്നൊരുനിശിചരനുണ്ടവൻ‌വന്നു സകലജനത്തെയുംഭക്ഷിപ്പാനൊ
രുംപെട്ടാൻ അതിനാൽഗ്രാമത്തിംകലുള്ളൊരുഞങ്ങളെല്ലാ മധികം
ദുഃഖംപൂണ്ടുസമയംചെയ്തുമുന്നം ഒരുനാൾതന്നെയൊക്കമുടിച്ചുകളയെ
ണ്ടാ പെരികനാളെക്കുള്ളപൊറുതിയുണ്ടാക്കീടാം ഒരൊരൊദിനംഞ
ങ്ങൾ നീവാഴും‌വനന്തന്നിൽ ഒരൊരൊപുരുഷന്മാരങ്ങു വന്നീടാമെ
ല്ലൊ എന്നതുകെട്ടുബകനന്നെരമുരചെയ്താനന്നവുംവെണമിനിക്കാ
യിരംനാഴിയരിവെച്ചൊരുനൂറുകുടംനൽകെണംരസാളയും പച്ചമാം
സവുംവെണമീരണ്ടുപൊത്തുനിത്യാ മൃഷ്ടമായുണ്മാനിതു കൊണ്ടുവ
ന്നൊരുപുമാൻ മുട്ടാതെതന്നീടുകിൽമതിയെന്നറിഞ്ഞാലും എംകില
ങ്ങിനെയാമെന്നവനൊടുരചെയ്തു സംകടത്തൊടുഞങ്ങളിങ്ങിനെ
ചെയ്തുഞായം ഇന്നലെയൊളമിത്ഥംചെന്നിതുമുട്ടാതെക ണ്ടിന്നിനി
യിവിടെനിന്നൊരുവൻപൊയീടെണം ഭക്തവുംരസാളയുംപൊത്തു
മുണ്ടായിതിനി പുത്രനെയയക്കെന്നതൊൎത്തെറ്റം ദുഃഖംതാനും ഞാൻ
പൊയാലിവൎക്കുമില്ലാശ്രയമെതുമ്മനക്കാംപിലുള്ളഴലെന്തുനചൊൽവ
തുദൈവമെല്ലൊ പൊകാത്തഞ്ഞാൽഞാന്മൂലമായ്ഗ്രാമവുംമുടിഞ്ഞീടും വെ
കുന്നുചിത്തമിവയൊൎത്തിനിക്കയ്യൊപാപം ഭൂദെവൻ‌പറഞ്ഞതുകെ
ട്ടുകുന്തിയുമപ്പൊളാതുരയായാളെല്ലൊകാരുണ്യമെറുകയാൽ പ്രാണി
കൾ വിഷയമായൊരനുകം‌പകൊണ്ടും കെണുകെണവരിരിക്കുന്ന
തുംകണ്ടുകുന്തീ ചെതസിവിചാരിച്ചുഭൂസുരനൊടുചൊന്നാൾ ഖെദി
ക്ക വെണ്ടഞാനിസ്സംകടംതീൎപ്പനെല്ലൊ പുത്രനായൊരുവനെയുള്ളിതു
ഭവാനിപ്പൊൾ പുത്രന്മാരഞ്ചുപെരുണ്ടിനിക്കെന്നറിഞ്ഞാലും ഇന്നു
ഞാനൊരുത്തനെനിങ്ങൾക്കുദുഃഖംതീൎപ്പാൻ തന്നീടുന്നതുമുണ്ടുനിൎണ്ണ
യംകരയെണ്ടാനന്നാകമെലിൽനിനക്കെന്നൊഴിഞ്ഞിനിക്കൊന്നുത
ന്നീടുവതിനില്ലെന്നുരചെയ്തിതുവിപ്രൻ ബകന്റെവൃത്താന്തങ്ങളറി
ഞ്ഞുകുന്തിദെവീ മകന്റെകയ്യാലതുതീൎപ്പാനായ്നിരൂപിച്ചാൾഭീമസെ
നനെവിളിച്ചുരചെയ്തിതുകുന്തീ ഭീമനാംനിശാചരന്തന്നെനീകൊൽ
കവെണം ഭൂമിപാലകകുലധൎമ്മമാകുന്നതെല്ലൊ ഭൂമിദെവന്മാരെപ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/140&oldid=185430" എന്ന താളിൽനിന്ന് ശേഖരിച്ചത്