താൾ:CiXIV279.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ പദകാണ്ഡം

സംസ്കൃതം അനുസരിച്ചധൈൎയ്യം— ധാഷ്ട്യം
പാടവം— മാൎദ്ദവം— ധവളിമാ— മൃദിമ— ഇത്യാ
ദിയും പ്രയൊഗിക്കാം— ഇതിന്നു പ്രത്യയങ്ങൾ
ഉത്തര ഭാഗത്തിൽ വിവരിക്കും—

പ്രഥമാന്താദി ഉപപദമുള്ളാ ധാതുവിന്നു
പ്രത്യയം വരും.

ചൊ— ഉപപദം എന്നാൽ എന്ത്

ഉ— ധാതുക്കളുടെ ചൊകട്ടിൽ സമാസി
ച്ച ചെൎന്നിരിക്കുന്ന പദമാകുന്നു.

താൻമരം കല്ല് ഇത്യാദിഉപപദങ്ങൾ

ധാതു പ്രത്യ
യം
പ്രത്യ യാൎത്ഥം ഉദാഹര
ണം
പദാൎത്ഥം
തൊന്ന് ശീലമുള്ളവൻ താന്തൊന്നി താന്തന്നെ തൊ
ന്നിയവണ്ണംകാട്ടി
ശീലിക്കുന്നവൻ
കെറ ശീലമുള്ളവൻ മരംകെറി മരത്തിൽ കെറി
ശീലമുള്ളവൻ
വെട്ട് ശീലം കല്ലവെട്ടി സ്പഷ്ടം

പറഞ്ഞ എല്ലാനാമങ്ങൾക്കുംലിംഗവചന
പ്രത്യയങ്ങൾ ചെൎത്ത പ്രയൊഗിക്കണം താ
ന്തൊന്നിയെ താന്തൊന്നിക്ക ഇത്യാദി.

ചൊ— ലിംഗം എന്തിനെപറയുന്നു

ഉ— പുല്ലിംഗം പുരുഷനെ പറയുന്നു
സ്ത്രീലിംഗം സ്ത്രീയെപറയുന്നു ശേഷങ്ങ
ളെ നപുംസകലിംഗംപറയുന്നത സംപ്രദായ
മാകുന്നു സംപ്രദായമെന്നാൽ പാരമ്പൎയ്യനട
പ്പാകുന്നു നപുംസകം മൃഗാദികളിലും വസ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/44&oldid=187075" എന്ന താളിൽനിന്ന് ശേഖരിച്ചത്