താൾ:CiXIV276.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

രയൊരൈക്യമിദം। നാലുസാധനങ്ങളാൽനാലുമുക്തിയുംമുണ്ടാം
സാലൊക്യാദികൾമൂന്നുമുക്തിയുംപ്രാപിക്കുന്നു । കായംകയ്ക്കൊ
ണ്ടിട്ടതുകാരണമവമൂന്നും।കൎമ്മബന്ധത്തിൽനിന്നു വെർപെടു
ന്നീലാപുന। ൎജ്ജന്മവുമുണ്ടാകുന്നുകൎമ്മവാസനപൊലെ।പുണ്യ
ങ്ങൾവളൎന്നുണ്ടായ്വന്നീടുംമുക്തികൾക്കു। പുണ്യങ്ങൾനശിക്കും
പൊൾനാശവുംഭവിച്ചീടും। പുണ്യപാപങ്ങളവരണ്ടിനു മൊരു
പൊലെ। കൎമ്മബന്ധനംഭവിച്ചീടുന്നു ശുഭാത്മികെ। ബന്ധന
ത്തിനുഭെദമുണ്ടെന്നുചൊല്ലാമതു। മന്ധന്മാരാകു മജ്ഞാനികൾ
ക്കുതൊന്നീടുന്നു। ലൊഹചങ്ങലകൊണ്ടു ബന്ധിച്ചിട്ടിരിപ്പൊ
രു।ദെഹമാകുന്നുപാപകൎമ്മകനാകുന്നവൻ। ഹെമചങ്ങല കൊ
ണ്ടുമുക്തനായ്ബന്ധനെന്ന।നാമവുംപൂണ്ടീടുന്നു സുകൃതിയാകുന്ന
വൻ। സ്വർണ്ണവുമിരിമ്പുമെന്നുള്ളൊരുഭെദമുണ്ട। പുണ്യകൎമ്മ
വുംപാപകൎമ്മവുംനിരൂപിച്ചാൽ। ചങ്ങലാരണ്ടുകൊണ്ടുംബന്ധി
ച്ചീടുന്നുജീവൻ। തന്നെയെന്നതിലൊരുഭെദമുണ്ടതുംകെൾക്ക।
കാരിരിമ്പതിനിന്ദ്യംകനകമതിരമ്യം॥നെരറിയാതെയുള്ള മൊ
ഹികൾക്കെവന്തൊന്നും। ബ്രഹ്മവിദ്വരിഷ്ഠനു രണ്ടിനുംഭെദമി
ല്ല। പിന്നെമറ്റുള്ളൊൎക്കൊക്കെ ഭെദമുണ്ടെന്നുതൊന്നും। മൎത്ത്യ
നായ്ജനിച്ചിഹലൊകത്തിലിരുന്നൊരൊ।സല്കൎമ്മങ്ങളെച്ചെയ്താ
ൽസ്വൎഗ്ഗത്തെപ്രാപിച്ചീടാം। മൎത്ത്യവെഷവുംപൃഥ്വീ മണ്ഡലെ
വെടിഞ്ഞുടൻ॥നിൎജ്ജരന്മാരെപ്പൊലെരൂപവുംധരിച്ചീടാം। പു
ണ്യങ്ങളൊടുങ്ങുവൊളം വസിച്ചീടാംഭൂമൌ। പിന്നയും ജനിക്ക
ണംപുണ്യങ്ങൾനെടീടുവാൻ।കൈക്കലുള്ളൊരുധനമെത്തുവൊ
ളവുംനന്നാ।യ്നിത്യവുംവിറ്റുണ്ടനാലസ്യനായിരുന്നീടാം। നെ
ടിയധനമെല്ലാമൊടുങ്ങീടുന്നനെരം।മൊടിയുന്നശിച്ചു പട്ടിണി
യുമകപ്പെടും। ആടൽതീൎപ്പതിനാരുമില്ലവിടുന്നുവെഗാ। ലൊടി
ച്ചീടുന്നുനിജ കൎമ്മവാസനപൊലെ। പിന്നയുംപൂൎവാശ്രമ ന്ത
ന്നിൽനിന്നുടൻധനം। നന്നായ്നെടിയാൽസുഖിച്ചിരിക്കാമവി
ടയും। സല്കൎമ്മങ്ങളെച്ചെയ്തുലഭിച്ചീടുന്നജീവൻ। മുക്തിസൌ
ഖ്യവുമിതുപൊലെവന്നീടുംനൂനം। ഷന്യനായ്വന്നാല്പിന്നെ ജ
ന്മമുണ്ടാമൊഎന്നു। സന്ദെഹംവെണ്ടാകൎമ്മബന്ധനാകയാൽവ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/59&oldid=187734" എന്ന താളിൽനിന്ന് ശേഖരിച്ചത്