താൾ:CiXIV273.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ആവശ്യമില്ല

ഹരിശ്രീഗണപരയെനമഃ
ശീലാവതിപാട്ട.

Invocation ശ്രീരാമ ഗോവിന്ദ നാരായണാനന്ദ
1. ശ്രീവാസുദേവ മുകുന്ദ ഹരേ
വില്വാചലംതന്നിൽ വാണരുളീടുന്ന
2. വിള്ളാളിവീര സ്രീരാമചന്ദ്ര
കല്യാണവാരിധേ കാത്തരുളേണമേ
3. കാരുണ്യമൂറ്#ത്തേ ഞാൻ കൈ തൊഴുന്നേൻ
വെള്ളിമലരുതന്നിൽ പള്ളികൊണ്ടീടുന്ന
4. വേഡസ്വരൂപമേ പാലയ മാം
കിള്ളിക്കുറിശ്ശിമഹാദേവനെന്നുടെ
5. ഉള്ളിൽ വിളങ്ങേണമെല്ലാ നാളും
തുള്ളിക്കളിക്കുമരവങ്ങളും നല്ല
6. പുള്ളിമരിമാനും വെണ്മഴുവും
അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
7. തുമ്പയും ചാമ്പൽ പുലിത്തുകിലും
ശൂലം കപാലം കടുന്തുടി രുദ്രാക്ഷം
8. ചാലെ ധരിക്കുമെൻ തമ്പുരാനേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/35&oldid=188800" എന്ന താളിൽനിന്ന് ശേഖരിച്ചത്