താൾ:CiXIV270.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം. 271

ഞ്ചൊല്ലായി പറയും പ്രകാരം ചുങ്കം വീട്ടിയ മനുഷ്യൻ എന്നവ
നെപ്പൊലെ തനിക്ക അപ്പൊൾ എന്തും യഥെഷ്ടം പ്രവൃത്തിക്കാ
മെന്നുള്ള ഒരു സ്വാതന്ത്ര്യം ഉണ്ടായതകൊണ്ടും മാധവന മനസ്സി
ൽ വളരെ സുഖം തൊന്നി. മുമ്പിൽ കണ്ട എതിലെങ്കിലും ഒരു ക
പ്പലിൽ ഒന്നു കയറി അല്പം സമുദ്രയാത്ര ചെയ്യെണമെന്ന മാ
ധവന ഒരു മൊഹം തൊന്നി. അന്ന അസ്തമിച്ച ഒൻപത മണി
ക്ക കല്ക്കത്താവിലെക്ക പുറപ്പെടുന്ന സ്ടീമർ "മെറിനാ" എന്ന
കപ്പലിലെക്ക ടിക്കറ്റവാങ്ങി രാത്രി എട്ട മണിക്ക കപ്പൽ കയറു
കയും ചെയ്തു.

ആപൽകാലത്ത ഒന്നും സുഖമായി വരാൻ പാടില്ലെല്ലൊ.
താൻ കയറിയ കപ്പൽ എന്നെക്ക കൽക്കത്താവിൽ എത്തെണ്ട
താണെന്നുള്ള അന്വെഷണം മാധവൻ ചെയ്തിട്ടില്ലായിരുന്നു.
ൟ കപ്പൽ കൽക്കത്താവിലെക്ക എത്തുന്നതിന്ന മുമ്പ പലെ
ബന്തറകളിലും താമസിക്കാൻ ഏൎപ്പെട്ടതായിരുന്നു. രണ്ടു ദിവ
സംകൊണ്ട മാധവന സമുദ്രയാത്രയിലെ മൊഹം തീൎന്നു. എന്ന
ല്ലാ ശരീരത്തിന്ന കുറെശ്ശ സുഖക്കെടും തുടങ്ങി. മലബാറിന്ന
നെരെ കപ്പൽ എത്തിയപ്പൊൾതന്നെ പുറപ്പെട്ടിട്ട ഒമ്പത ദിവ
സമായിരിക്കുന്നു. മലബാർ രാജ്യം കപ്പലിൽനിന്ന കുഴൽവെച്ച
നൊക്കിക്കണ്ടപ്പൊൾ ക്ഷണെന മാധവന വന്ന വ്യസനത്തെ
കുറിച്ച എങ്ങിനെ പറയും. തന്റെ അമ്മയെയും അച്ഛനെയും
ഓൎത്തു കണ്ണിൽ വെള്ളംവന്നു. ഇതിന അല്പം വിശെഷവിധി കാ
രണവും അപ്പൊൾ ഉണ്ടായിരുന്നു. തനിക്ക അപ്പൊൾ കുറെശ്ശ
പനിയും തുടയിന്മെൽ ഒരു വലിയ കുരുവും ഉണ്ടായിരുന്നു. എ
ണീപ്പാനും നടപ്പാനും പ്രയാസം- കപ്പലിലെ ആഹാരം ഒന്നും
തനിക്ക പിടിക്കുന്നില്ല. തനിക്ക ഇഷ്ടപ്പെട്ടിട്ടുള്ള ഒരു മുഖവും എ
ങ്ങും കാണ്മാനില്ല തന്നെ. അതി പുച്ഛത്തൊടെ നൊക്കുന്ന ചി
ല യൂറൊപ്യന്മാരും ചില താടിക്കാരായ തുലുക്കരുംമറ്റും അല്ലാ
തെ കപ്പലിൽ വെറെ ഒരാളുമില്ല. തനിക്ക ഒരു ഭൃത്യൻകൂടി ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/295&oldid=193266" എന്ന താളിൽനിന്ന് ശേഖരിച്ചത്