താൾ:CiXIV270.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

256 പതിനഞ്ചാം അദ്ധ്യായം.

കത്തിൽ ഇതെല്ലാം ഉണ്ടാവുന്ന കാൎയ്യങ്ങളാണെല്ലൊ.

ശാസ്ത്രികൾക്ക പിന്നെയും ഒരക്ഷരം മിണ്ടിക്കൂടാ. എട
ത്തൊണ്ട വിറച്ചും കണ്ണുനീരൊഴുകിക്കൊണ്ടും ഇരുന്നു. ഇദ്ദെ
ഹം നല്ല പഠിപ്പുള്ള രസികനായ ഒരു ബ്രാഹ്മണനാണ. മാധ
വനെ കണ്ണിൻമുമ്പിൽ കണ്ടപ്പൊഴാണ് ഇദ്ദെഹം ധരിച്ച പ്രകാ
രം ഇന്ദുലെഖയുടെ ദുഷ്ടതയായുള്ള പ്രവൃത്തി ഓൎത്ത അധികം
സങ്കടപ്പെട്ടത. മാധവന ൟ ശാസ്ത്രികളെ വളരെ താല്പൎയ്യമാ
ണ്— ഇന്ദുലൈഖക്കും അങ്ങിനെതന്നെ ആയിട്ടാണ മാധവൻ ക
ണ്ടിട്ടുള്ളത.

മാ—എന്തിന് ശാസ്ത്രികൾ വെറുതെ വൃസനിക്കുന്നു- എനിക്ക
അശെഷം വ്യസനമില്ലാ— പിന്നെ മാധവി, അല്ല ഇന്ദുലെ
ഖക്കൊ വളരെ സന്തൊഷമായ കാലവുമല്ലെ— നിങ്ങളുടെ
സ്നെഹിതന്മാരായ എനിക്കും ഇന്ദുലെഖക്കും വ്യസനമില്ലാ
ത്ത കാൎയ്യത്തിൽ എന്നെ കുറിച്ച എന്തിന നിങ്ങൾ വ്യസനി
ക്കുന്നു.

ശാ—ഇന്ദുലെഖ എന്റെ സ്നെഹത്തിന്ന എനിമെൽ യൊഗ്യ
യല്ലാ— ഞാൻ അവളെ വെറുക്കുന്നു.

ഇത കെട്ടപ്പൊൾ മാധവന രണ്ടാമതും കണ്ണിൽ ജലം നി
റഞ്ഞു. കുറെ നെരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ.

മാ—അവളെ എന്തിന അത്ര കുറ്റം പറയുന്നു. അമ്മാമന്റെ
പിടുത്തമായിരിക്കണം.

ശാ— എന്നാൽ വെണ്ടതില്ലെല്ലൊ. ഇന്ദുലെഖയുടെ സ്വന്ത ഇ
ഷ്ടപ്രകാരം തന്നെ ഉണ്ടായതാണ ഇത— അവളും നമ്പൂരി
പ്പാടുമായി ബഹു ഇഷ്ടമായി മനസ്സ ലയിച്ചപൊലെയാണ
എല്ലാം കണ്ടത. എന്നാൽ നമ്പൂരിപ്പാടൊ— പടുവിഢ്ഢി എ
ന്ന ലൊക പ്രസിദ്ധൻ— കണ്ടാൽ ഒരു അശ്വമുഖൻ.

മാ—മതി— മതി— എനിക്ക ഇതൊന്നും കെൾക്കണ്ട— ഞാൻ ഇ
ന്നത്തെ വൈകുന്നെരത്തെ വണ്ടിക്ക തന്നെ മദിരാശിക്ക മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/280&oldid=193251" എന്ന താളിൽനിന്ന് ശേഖരിച്ചത്