താൾ:CiXIV270.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 227

ന—എന്ത ബുദ്ധിമുട്ടാണ—ഷ്ലൊകം ചൊല്ലുന്നത ഒരു രസികത്വ
മല്ലെ.

ഇ—അതെന്തൊ.

ന—അങ്ങിനെ തൊന്നുന്നത ഇങ്കിരീസ്സ പഠിച്ചിട്ടാണ.

ഇ—ആയിരിക്കാം.

ന—ഇങ്കിരീസ്സ പഠിച്ചാൽ ശൃംഗാരം ഉണ്ടാവില്ല നിശ്ചയം.

ഇ—അതെ ഉണ്ടാകയില്ല.

ന—ഇന്ദുലെഖക്ക നല്ല ശൃംഗാരം ഉണ്ട.

ഇ—ഇല്ലെന്നാണ എനിക്ക തൊന്നുന്നത.

ന—നൈഷധം പഠിച്ചിട്ടുണ്ടൊ.

ഇ—ഇല്ല.

ന—നൈഷധമല്ലെ പെണ്ണുങ്ങൾ പഠിക്കെണ്ടത— നൈഷധ
ത്തിൽ ഒരു ഷ്ലൊകം ചൊല്ലട്ടെ.

ഇ—വെണ്ട— വെറുതെ ബുദ്ധിമുട്ടണ്ട.

ന—ഇതെന്തൊരു കഥയാണ— ഷ്ലൊകം ചൊല്ലാൻ ഭാവിക്കു
മ്പൊൾ എല്ലാം എന്താണ ബുദ്ധിമുട്ടണ്ട എന്ന പറയുന്നത.

ഇ—ബുദ്ധിമുട്ട ഉണ്ടാകകൊണ്ടതന്നെ.

ന—ഇന്ദുലെഖക്ക കല്ലപതിച്ച തൊടയാണ നല്ല ചെൎച്ച.

ഇ—ശരി.

ന—ഇന്ദുലെഖക്ക കല്ലപതിച്ച തൊട ഉണ്ടൊ.

ഇ—എന്റെ കയ്വശം ഇല്ല.

ന—ഞാൻ ഒരു ജൊഡ പണിയിക്കാം—വിശെഷമായ കല്ലുകൾ
എന്റെവക്കലുണ്ട.

ഇ—എനിക്കവെണ്ടി പണിയിക്കാൻ ആവശ്യവും സംഗതിയും
ഇല്ല.

ന—ഞാൻ ഇവിടെ വന്നത എനിക്ക എഴുത്തയച്ചിട്ടാണ.

ഇ—ശരി.

ന—പഞ്ചു പറഞ്ഞിട്ട കറുത്തെടം എഴുതി അയച്ചു— എന്നിട്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/251&oldid=193222" എന്ന താളിൽനിന്ന് ശേഖരിച്ചത്