താൾ:CiXIV27.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

അന്നുദിച്ച അനുഗ്രഹവൎഷത്തിന്നു യൊബെലാണ്ടു തന്നെ മുങ്കു
റിയായിരുന്നു- (൩ മൊ ൨൫) അത് എങ്ങിനെ എന്നാൽ ഭൂമിക്ക
൭ വൎഷം കഴിഞ്ഞ ഉടനെ വിതയും മൂൎച്ചയും ഇല്ലാതെ മഹാസ്വസ്ഥ
ത കൊണ്ടാടുക അത്രെ ന്യായം- ആ കാലത്തെ അനുഭവം ഉടയ
വൎക്കല്ല സഭെക്കും ദരിദ്രർ പരദെശികൾ്ക്കും മൃഗങ്ങൾ്ക്കും ആക- എഴെ
ഴു കൊല്ലം ചെന്നാൽ പാപപരിഹാരദിവസം മുതൽ ഒർ അമ്പതാം
വൎഷം യൊബെലാണ്ടു (കാഹളവൎഷം) തന്നെ- ദൈവം കടം ഇ
ളെച്ചു കൊടുത്തതിന്നു മുദ്രയായിട്ടു സഭക്കാരും തമ്മിൽ തമ്മിൽ
ഉള്ള കടം മുതലായ ഇടപാട് ഒക്കയും വിട്ടു അടിമയായി പൊ
യവരെ വിടുതലയാക്കി വിറ്റുപൊയ അവകാശങ്ങളെ പുരാ
ണജന്മികൾ്ക്കു മടക്കി കൊടുത്തു ഇപ്രകാരം താഴ്ചയും വീഴ്ചയും
വന്നു പൊയത് എല്ലാം മാറ്റി ദെശംതൊറും തിരുസഭയുടെ അവ
സ്ഥെക്കു പുതുക്കം വരുത്തെണ്ടതു ഈ സ്വൎഗ്ഗീയാചാരത്തെ നടത്തു
വാൻ രാജപ്രഭു ലെവ്യർ മുതലായവരുടെ കുറ്റത്താൽ വളരെ മുടക്കം
വന്നു‌- ബാബലിലെ ഭയം തട്ടുമ്പൊൾ അപ്രകാരം ആചരിപ്പാൻ യ
രുശലെമിൽ ഭാവിച്ചിട്ടും (യിറ. ൩൪) പാപവാഴ്ച നിമിത്തം കഴി
വുണ്ടായില്ല- ആകയാൽ പ്രവാചകന്മാർ വിചാരിച്ചു ഉടയവനാ
യ യഹൊവ താൻ കടങ്ങളെ വീട്ടി ബദ്ധരെ വിട്ടു കൂടിയാരെ ര
ക്ഷിച്ചു തിരുസഭയെ പുതുക്കി മഹൊത്സവവൎഷം വരുത്തെണ്ട
ത് എന്നു കണ്ടറിയിച്ചു (യശ. ൬൧. ദാനി. ൨, ൪൪)- സ്വൎഗ്ഗരാജ്യം
എന്ന ശബ്ദത്തിന്ന ഈ പ്രത്യാശയാൽ തന്നെ അൎത്ഥം അധികം പ്രകാ
ശിച്ചു വരും (ലൂ. ൪, ൧൮—൨൧)

I അന്നു യെശു സീനായ്മലയിൽനിന്നുള്ള ഇടിമുഴക്കം മുതലായ
ഭയങ്കരങ്ങളെ എല്ലാം ഒഴിച്ചു തന്റെ രാജ്യത്തിന്റെ ആദിധ
ൎമ്മമായിട്ടു സാധുക്കൾ്ക്ക ഒരു പുതുഭാഗ്യത്തെ അറിയിച്ചു കൊടു
ത്തു (മത. ൫, ൨- ൧൬)- ദെവരാജ്യക്കാരുടെ ഉത്ഭവം ആത്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/99&oldid=189804" എന്ന താളിൽനിന്ന് ശേഖരിച്ചത്