താൾ:CiXIV27.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

ക്കയും കൊല്ലുകയും ചെയ്തു പൊകുന്നു. ഇങ്ങിനെ വിശ്വാ
സത്തെ വെറുത്തവൎക്കു നിഗ്രഹവും നഗരദഹനവും തന്നെ
ശിക്ഷ- ഇപ്രകാരം യരുശലെമും എഫെസും മറ്റും ഭസ്മമാ
യതു- ഈ ഒന്നാം ന്യായവിധിയുടെ ശെഷം വിരുന്നിന്നായി
നല്ലവരെയും ആകാത്തവരെയും എല്ലാം ക്ഷണിക്കയാൽ ക
ല്യാണത്തിന്നു തക്ക ശുദ്ധവസ്ത്രം ധരിക്കാത്തവനും ഉണ്ടു(ന്യാ
യ. ൧൪, ൧൧)- അതു യജമാനനെ മാനിക്കാതെയും കല്യാണ
മാഹാത്മ്യത്തെ അറിയാതെയും ഹൃദയം മാറാത പാപസെവക
നത്രെ- ചങ്ങലയും ഇരിട്ടിലെ വാസവും തന്നെ ഈ രണ്ടാമതു ശിക്ഷാ
വിധിതന്നെ

൭.) പറമ്പിലെക്കയച്ചു വിട്ട ൨ മക്കൾ (മത. ൨൧, ൨൮) എകദെ
ശം കല്യാണവിരുന്നുകാരെ പൊലെ വ്യാപരിക്കുന്നു- ഞാ
ൻ പൊകയില്ല എന്ന് ഒരുത്തൻ പറഞ്ഞ ശെഷം അനുതപി
ച്ചു ചെല്ലുകയും ചെയ്തു- അതുപൊലെ പണവും ഭൊഗങ്ങളും
കാംക്ഷിച്ചു ചുങ്കക്കാരും ദുൎന്നടപ്പുകാരും ആയ്പൊയവ
രുടെ അവസ്ഥ- അവരിൽ പലരും അനുതാപത്താൽ യെ
ശുവിന്റെ പറമ്പിൽ പണിക്കാരായി ചമഞ്ഞു- ഇസ്രയെ
ൽ മൂപ്പന്മാരൊ ദൈവം വിളിക്കുംതൊറും സാക്ഷാൽ
ഞങ്ങൾ വരുന്നു എന്നു നടിച്ചിട്ടും ഒടുവിൽ മശീഹയെയും
ദെവെഷ്ടത്തെയും മുഴുവൻ ഉപെക്ഷിച്ചു- ഈ രണ്ടു ഭാവ
ങ്ങളെ ഇന്നു എവിടയും കാണും

൮.) ഇസ്രയെൽ ദൈവത്തിൻ തൊട്ടമായാൽ (യശ. ൫) ഞങ്ങൾ
അല്ലൊ അതിലെ പണിക്കാർ എന്നു മൂപ്പന്മാർ പ്രശംസിക്കിലൊ
വള്ളിപ്പറമ്പെ ഭരമെല്പിച്ചവരുടെ ഉപമയാൽ (മത. ൨൧,
൩൩. മാ. ൧൨. ലൂ. ൨൦, ൯) വെണ്ടുന്ന ഉത്തരം വരുന്നു- ഉടയവൻ
യഹൊവ- അവൻ തന്റെ പറമ്പിൽ ദിവ്യവചനങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/77&oldid=189759" എന്ന താളിൽനിന്ന് ശേഖരിച്ചത്