താൾ:CiXIV27.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

ലയം നിമിത്തം വിറെച്ചും നാണിച്ചും പറീശനെയും മാനി
ച്ചും തന്നെ മാത്രം നിന്ദിച്ചും കൊണ്ടു പ്രാൎത്ഥിച്ചതു സഫലമാ
യി- അതുകൊണ്ടു ഉപവാസാദികൎമ്മങ്ങൾ്ക്കല്ല തന്റെ കുറ്റങ്ങ
ളെ ഒൎക്കുന്ന പ്രാൎത്ഥനെക്കു ദിവ്യപുണ്യം സംഭവിക്കുന്നു

൭.) ഇപ്രകാരം കരുണ ലഭിച്ചവർ തളരാത നിത്യപ്രാൎത്ഥ
നയാൽ അത്രെ ജയം കൊള്ളുന്നപ്രകാരം ന്യായാധിപതിയുടെ
ഉപമയാൽ തെളിയുന്നു (ലൂ. ൧൮)- ആ കഠിനഹൃദയൻ മന
സ്സലിവുള്ള ദൈവമത്രെ- ആയവൻ പലപ്പൊഴും കെളാത്ത
വനും ആരെയും വിചാരിയാത്ത തന്നിഷ്ടക്കാരനും ആയി തൊ
ന്നുന്നുവല്ലൊ- നന്ന ഞെരുങ്ങിയ വിധവ സഭ അത്രെ (യശ. ൫൪)-
അവളെ പീഡിപ്പിക്കുന്ന പ്രതിയൊഗി ഇഹലൊകപ്രഭു തന്നെ-
അവൾ രാപ്പകൽ അസഹ്യപ്പെടുത്തുന്നതു കൊണ്ടു “പക്ഷെ ഒടുവി
ൽ വന്നു എന്നെ മുഖത്തടിക്കും.” എന്നു ശങ്കിക്കുന്നതു പൊലെ ദൈ
വം ദീൎഘക്ഷമയെ തീൎത്തു വെഗത്തിൽ ന്യായം നടത്തി രക്ഷി
ക്കും- അപ്പൊൾ ഭൂമിയിൽ വിശ്വാസം വരാതവണ്ണം സഭായാ
ചനകൾ്ക്കു പൂൎണ്ണ നിവൃത്തി വരികയും ചെയ്യും (സങ്കീ. ൧൨൬, ൧)

൮.) പ്രാൎത്ഥനെക്കു നിൎല്ലജ്ജമായ പ്രാഗത്ഭ്യം വെണം എന്നതു
പാതിരാവിൽ അപ്പം ചൊദിച്ച ചങ്ങാതിയുടെ ഉപമയാൽ
കാട്ടിയതു (ലൂ. ൧൧, ൫‌-൮) അവൻ ചൊദിച്ചതു തനിക്കല്ല അ
തിഥി സല്ക്കാരത്തിന്നായിട്ടത്രെ- മറ്റവൻ മടിക്കുന്നതു കു
ട്ടികളുടെ സ്വസ്ഥനിദ്രെക്കു ഭംഗം വരരുത് എന്നുവെച്ചിട്ടുത
ന്നെ- എന്നിട്ടും തൊഴന്റെ “നിൎല്ലജ്ജയാൽ നല്ലവണ്ണം ഉണ
ൎന്ന”പ്പൊൾ കൊടുക്കാതെ കണ്ടിരിക്കയില്ല- അതുകൊണ്ട ആ
വശ്യം ഉള്ള എതു കാലത്തും ദൈവത്തെ ഉണൎത്തി മുട്ടിച്ചു
ചൊദിക്ക

൯.) ദെവകരുണയെ അനുഭവിച്ചവരുടെ പ്രതിസ്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/69&oldid=189742" എന്ന താളിൽനിന്ന് ശേഖരിച്ചത്