താൾ:CiXIV27.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

നജീർ വൃത്തിക്കു തക്കവണ്ണം അവൻ വാനപ്രസ്ഥനെപൊലെ
വളൎന്നു കാട്ടിൽ കിട്ടുന്ന തെനും തുള്ളനും ഭുജിച്ചും രൊമം കൊ
ണ്ടു ചമച്ച വസ്ത്രം ഉടുത്തും കൊണ്ടു വാക്കിനാലും ഭാവത്താലും
ലൊകവൈരാഗ്യത്തെയും അനുതാപത്തെയും പ്രസംഗിച്ചുകൊ
ണ്ടിരുന്നു- രണ്ടാമത അവൻ പ്രവാചകനായും വിളങ്ങി-
പൂൎവ്വന്മാരെ പൊലെ ദെവരാജ്യം സമീപിച്ചു എന്നു മാത്രമല്ല
മശീഹ ഉണ്ടു എന്നു ദെവാത്മമൂലം അറിഞ്ഞും അറിയിച്ചും അവ
നെ ചൂണ്ടി കാട്ടുവാനും തനിക്കു കല്പന വന്നു- മൂന്നാമത് അവൻ
സ്നാപകനായവൻ- പാളയം എല്ലാം അശുദ്ധം ദെവജാതി മു
ഴുവനും മശീഹെക്ക് അയൊഗ്യം ഗുരുജനങ്ങൾ വിശെഷാൽ സ
ൎപ്പങ്ങൾ അത്രെ- ആകയാൽ ഇസ്രയെലിൽ കൂടുവാനുള്ള പര
ദെശി കുളിക്കുന്നതു പൊലെയും(൩.മെ.൧൦,൧൪.
൧൫) പുതുനിയമത്തിൽ ചെരെണ്ടുന്നവൎക്കു മുറ്റും ഒരു സ്നാനം
വെണം എന്നത് അവൻറെ അഭിപ്രായം- യൊഹനാൻ പാ
പങ്ങളെ വെവ്വെറെ ഏറ്റുപറയിച്ചു എന്നു തൊന്നുന്നില്ല (മത.
൩, ൬)പാപം നിമിത്തമുള്ള ദുഃഖത്തൊടു കൂടെ സ്നാനത്തെ എ
ല്ക്കുന്നതു തന്നെ പാപസ്വീകാരത്തിന്നു മതിയായിരുന്നു- ഈ സ്നാ
നം അനുതാപത്തിന്നും (മത.) പാപമൊചനത്തിന്നും (മാ. ലൂ.)
ഉള്ളത് എങ്ങിനെ എന്നാൽ അനുതപിച്ചാൽ മശീഹയാൽ
വരെണ്ടുന്ന പാപക്ഷമെക്കു സ്നാനം അച്ചാരം ആകുന്നു (അപ. ൧൯, ൪).

ഇപ്രകാരം എലീയാ എന്ന പൊലെ യഹൊവെക്കു
വെണ്ടി വെവാൻ തുടങ്ങിയപ്പൊൾ ജനങ്ങൾ ഭ്രമിച്ചനുസരി
ച്ചു യൎദ്ദൻതീരത്തു കൂടി വന്നു- സാധുക്കളൊട് അവൻ പ്രസം
ഗിച്ചതു കരുണ സഹൊദരസ്നെഹം നെരും ന്യായവും കൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/50&oldid=189702" എന്ന താളിൽനിന്ന് ശേഖരിച്ചത്