താൾ:CiXIV27.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

മഞ്ഞതിന്ന് ഒരു ദൃഷ്ടാന്തം അവൻ ഒന്നാം പെസഹയാത്രയാ
ൽ വിളങ്ങിയിരിക്കുന്നു

ഇസ്രയെലിൽ ബാലന്മാർ ൧൨ വയസ്സ എത്തിയാൽ അഛ്ശ
ന്മാരൊടു കൂടി മഹൊത്സവങ്ങളിൽ ചെല്ലുമാറുണ്ടു- ആദ്യ യാ
ത്രയിൽ അവൎക്കു ധൎമ്മപുത്രർ (തൌറത്തിൻ മക്കൾ) എന്ന പെർ
വിളിക്കും- യെശുവും യരുശലെമിൽ പൊകുവാൻ കാലം തി
കഞ്ഞപ്പൊൾ രാജഭയം എല്ലാം ഇല്ലാതെ ആയിരുന്നു- എങ്ങി
നെ എന്നാൽ

അൎഹലാവു യഹൂദരെയും ശമൎയ്യരെയും വളരെ പീഡി
പ്പിച്ചു സഹൊദരന്റെ വിധവയെ മക്കൾ ഉള്ളവൾ എങ്കിലും അ
ധൎമ്മമായി വെട്ടു മഹാചാൎയ്യന്മാരെ ഇഷ്ടം പൊലെ മാറ്റിവെച്ചു
൯ വൎഷം വാണുകൊണ്ടശെഷം- പ്രജകൾ കൈസരൊടു സങ്കടം
ബൊധിപ്പിച്ചു- അപ്പൊൾ ഭാൎയ്യ ഒരു സ്വപ്നത്തിൽ മുമ്പെത്ത ഭൎത്താ
വെ കണ്ടിട്ടു മരിച്ചു അൎഹലാവും ൧൦ കതിരുകളെയും തിന്നുന്ന
കാളയെ കിനാവിൽ കണ്ടു ക്ലെശിച്ചു ലക്ഷണക്കാരെ വരു
ത്തി അന്വെഷിച്ചപ്പൊൾ ഒരു ഹസിദ്യൻ ൧൦ആം ആണ്ടിൽ
വാഴ്ചയറുതി എന്ന അൎത്ഥം വിസ്തരിച്ചു പറഞ്ഞതു കെട്ട ൫ആം
ദിവസം രൊമെക്കു ചെല്ലുവാൻ കല്പന വന്നു- അവിടെ കൈ
സർ വിസ്തരിച്ചു കുറ്റം കണ്ടു അവനെ പിഴുക്കി ഗാല്യപട്ടണമായ വി
യന്നയിലെക്കു മറുനാടു കടത്തുകയും ചെയ്തു- (൭ ക്രി.).

അപ്പൊൾ കൈസർ ക്വിരീനനെ സുറിയയിൽ നാടു
വാഴിയും അവന്റെ കീഴിൽ കൊപൊന്യനെ യഹൂദയിൽ
പ്രമാണിയും ആക്കി നിയൊഗിച്ചു പൈമാശിയെ ചെയ്തു തീ
ൎപ്പാൻ കല്പിച്ചു- അൎഹലാവിന്റെ മുതൽ എല്ലാം കൈക്കലാ
ക്കുവാൻ ക്വിരീനൻ താൻ യരുശലേമിൽ വന്നു- എന്നാ
റെ മഹാചാൎയ്യൻ ബുദ്ധി പറകയാൽ യഹൂദർ മിക്കവാറും പെർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/36&oldid=189672" എന്ന താളിൽനിന്ന് ശേഖരിച്ചത്