താൾ:CiXIV27.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

പൊലെ അവനും ധൎമ്മത്താലെ ധൎമ്മത്തിന്നു മരിക്കെ ഉള്ളു- ദൈവ
ത്തൊടു സമനായിരിക്കുന്നതു താൻ കവൎച്ച പൊലെ പിടിച്ചില്ല
ല്ലൊ- ആകയാൽ അശുദ്ധി ഏതും ഇല്ലാത്തവൻ എങ്കിലും ജനിച്ച്
എട്ടാം ദിവസത്തിൽ ചെലാക്കൎമ്മം ഉണ്ടായി അവൻ ഇസ്രയെൽ സ
ഭയുടെ വിശുദ്ധിയുള്ള അവയവം ആയ്തീൎന്നു യെശു എന്ന നാമധെ
യം ലഭിക്കയും ചെയ്തു

പിന്നെ മിസ്രയിൽ നിന്നു മടങ്ങി വന്നപ്പൊൾ യരുശലെം ദെ
വാലയത്തിൽ ചെല്ലെണ്ടതായിരുന്നു- അത് അപ്പൊൾ എത്രയും
ശൊഭനമായി നിൎമ്മിച്ചു തീരുന്നത് എങ്കിലും കുലപാതകന്മാരുടെ ഗു
ഹ ആവാൻ തുടങ്ങി- മൊറിയ മലയുടെ ചുവട്ടിൻ ചുറ്റും ഒരു വ
ലിയ മണ്ഡപം ഉണ്ടു വാതിലും ചുവരും ഇല്ല ആയതത്രെ സൎവ്വ
യഹൂദന്മാരും കൂടുന്ന സ്ഥലം (യൊ. ൧൮, ൨൦.), പുറജാതികൾ്ക്കും അ
വിടെ ചെല്ലാം- ആ പ്രാകാരത്തിൽ കൂടി നടന്നാൽ ൩ മുളം ഉ
യരമുള്ള ചുവർ ഉണ്ടു അതിൽ കൂടി ൧൪ പടികളിന്മെൽ ഇസ്ര
യെൽ പ്രാകാരത്തിൽ കയറി ചെല്ലാം- അതിന്റെ കിഴക്കെ
ഭാഗം സ്ത്രീകൾ്ക്കായി വെൎത്തിരിച്ചതു- പിന്നെ ഒരു ചുവരിന്മെൽ
കയറിയാൽ ആചാൎയ്യന്മാരുടെ പ്രാകാരത്തിൽ കടക്കാം അതിൽ
ചെല്ലുന്ന വാതിൽ സ്വൎണ്ണമയമായ ചിത്രപ്പണിയുള്ളതു- അതി
ന്റെ നടുവിൽ അത്രെ ദെവാലയം- പൂൎവ്വഭാഗത്തു ൫൦ മുളം നീള
വും അകലവും ൧൫ മുളം ഉയരവുമുള്ള ഹൊമപീഠം ഉണ്ടു ആയത്
ഇരിമ്പു തൊടാത കല്ലുകളെ കൊണ്ടു തീൎത്തതാകുന്നു- ദെവാ
ലയത്തിന്റെ മുറ്റം ൧൦൦ മുളം ഉയരവും അപ്രകാരം അകലവും ഉ
ള്ളതാകുന്നു- പൊൻ പൂശലുള്ള വാതിൽ ൭൦ മുളം ഉയരം ഉണ്ടു- ശുദ്ധ
സ്ഥലത്തെക്കുള്ള വാതിലിന്മീതെ ഒരു സ്വൎണ്ണവൃക്ഷം ഉണ്ടു അതു
ആൾ വണ്ണത്തിലുള്ള പൊന്മുന്തിരിങ്ങകൾ ഉള്ളതു യഹൂദരുടെ കാ
ഴ്ചകളാൽ ക്രമത്താലെ തീൎത്തു വന്നതു(യശ. ൫൭) ശുദ്ധസ്ഥലത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/31&oldid=189661" എന്ന താളിൽനിന്ന് ശേഖരിച്ചത്