താൾ:CiXIV27.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

൮.) മിസ്രയിലെക്കുള്ള പലായനം (മത.൨)

ശിശുവിന്ന് അകപ്പെടും ആപത്തിനെ യൊസെഫ ഒരു സ്വപ്നത്താ
ൽ അറിഞ്ഞപ്പൊൾ ബദ്ധപ്പെട്ട് അവനെയും അമ്മയെയും കൂ
ട്ടിക്കൊണ്ടു നാലഞ്ചു ദിവസം വഴി ദൂരെ മിസ്രയിൽ ചെന്നു പാ
ൎക്കയും ചെയ്തു- മാഗർ കൊടുത്ത പൊന്നു നല്ല തഞ്ചത്തിൽ ആയി
കിട്ടിയല്ലൊ- അവർ മടങ്ങി വരായ്കയാൽ ഹെരൊദാ ശഠിച്ചു ബെ
ത്ത്ലഹെമിൽ കാണുന്ന ചെറിയ ആണ‌്കുട്ടികളെ കൊല്ലുവാൻ
കല്പിച്ചു- അമ്മമാൎക്കും ഇടയന്മാൎക്കും അതിനാൽ വന്ന സങ്കടത്തെ
വിചാരിക്കുമ്പൊൾ പണ്ടു ബാബല്യ ദാസ്യത്താൽ എന്നപൊ
ലെ (യിറ. ൩൧, ൧൫) ഇപ്പൊഴും മശീഹ നാശത്താൽ സൎവ്വം നി
ഷ്ഫലം എന്നപ്രകാരം തൊന്നി- ഇസ്രയെലമ്മയായ രാഹൽ ബെ
ത്ത്ലഹെമിന്നു സമീപത്തുള്ള കുഴിയിൽ നിന്നു (൧മൊ. ൩൫, ൧൯)
എഴുനീറ്റു സന്തതിക്കു ആശാഭംഗം പറ്റിയതിനെ ചൊല്ലി തൊ
ഴിപ്പാൻ തുടങ്ങി എന്നും തൊന്നി- മശീഹ ഉദിച്ചു വന്ന ഉടനെ
മറഞ്ഞു പൊയതിനാൽ സാധുക്കളുടെ വിശ്വാസത്തിന്നു കഠി
ന പരീക്ഷയും ബാലഹിംസയാൽ മശീഹയുടെ നാമം നിമിത്തം
സഭെക്കു വരെണ്ടുന്ന ൟറ്റുനൊവുകൾ്ക്കും സാക്ഷി മരണങ്ങൾ്ക്കും
ഒരു മുങ്കുറിയും ഉണ്ടായി- എങ്കിലും ഈ വക വെദനെക്കു ഒരു
കൂലി ഉണ്ട് എന്നും ആശ്വാസം വരും എന്നും യിറമിയാ പ്രവാച
കത്താൽ കൂടെ അറിഞ്ഞുവന്നു (൩൧, ൧൬. ൧൭)

അനന്തരം വൃദ്ധനായ നിഷ്കണ്ടകന്നു പല രൊഗങ്ങൾ വൎദ്ധി
ച്ചു മനസ്സിൽ പീഡയും ൟൎഷ്യയും മുഴുത്തു ചമകയാൽ പ്രജകൾ്ക്ക
അസഹ്യത അതിക്രമിച്ചു വന്നു- അവൻ രൊമാ സ്നെഹത്താ
ലെ ദെവാലയ വാതുക്കൽ സ്ഥാപിച്ച പൊങ്കഴുകു ചിലർ അധ
ൎമ്മകൃതം എന്നു വെച്ചു രാജാവിന്നു ദീനം കലശൽ ആയി എന്നു
കെട്ട ഉടനെ കയറി കൊത്തി എടുത്തു ചാടുകയും ചെയ്തു- പടയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/28&oldid=189655" എന്ന താളിൽനിന്ന് ശേഖരിച്ചത്