താൾ:CiXIV27.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൪

ജനിപ്പിക്കയും ചെയ്തു (മത) ക്രൂശിനെ മാനിച്ച പുറജാതികളിൽ ഇവൻ മുമ്പൻ
തന്നെ

കാഴ്ചെക്ക കൂടിവന്ന യഹൂദരും ഞെട്ടി വിചാരിച്ചു മാറിലലച്ചു
മടങ്ങി പൊയി തുടങ്ങി- പുറജാതികളുടെ വിശ്വാസത്താൽ ഇസ്രയെലിന്നും
മാനസാന്തരം ജനിപ്പതിന്നു ഇതു മുങ്കുറി തന്നെ- യെശുവിന്റെ പരിചയക്കാ
രായ സ്ത്രീകൾ മുതലായവരൊ അനന്തരവരെ പൊലെ അടുത്തു വന്നു ആ
കെട്ട വചനങ്ങൾ എഴും കൈക്കലാക്കി മെലാൽ വരുന്നതിനെ കാത്തു
കൊണ്ടിരുന്നു—

യെശുവിൻ മരണഫലത്തെ മറ്റു രണ്ടു ലക്ഷണങ്ങൾ വിളങ്ങിച്ചി
തു – ദൈവാലയത്തിന്റെ അകത്തു (ഭൂകമ്പത്താൽ പക്ഷെ ഒർ ഉത്തരം
വീഴുകയാൽ) അതിവിശുദ്ധസ്ഥലത്തെ അടച്ചു തൂക്കിയ തിരശ്ശീല മെലിൽ
നിന്നു താഴത്തൊളം (മത) നടുവെ (ലൂ) ചീന്തിപൊയിട്ടു – യെശുവിന്റെ ആ
ത്മബലിയാൽ പാപപ്രായശ്ചിത്തത്തിന്നു പൂൎത്തി വരിക കൊണ്ടു ഇനി വി
ശുദ്ധസ്ഥലത്തെ കൎമ്മനിഷ്ഠെക്ക് ഒട്ടും ആവശ്യം ഇല്ല എന്നും സ്വൎഗ്ഗപ്രവെശ
ത്തെ മുമ്പെ മുടക്കിയ മൃത്യുഭയം മുതലായ മൂടികൾ നീങ്ങി പൊയി എന്നും യെ
ശു രക്തംമൂലം കൃപാസനത്തെക്കു ചെല്ലുംവഴി സൎവ്വലൊകത്തിന്നും തുറ
ന്നു കിടക്കുന്നു എന്നും (എബ്ര. ൯, ൨൪. ൧൦, ൧൯ƒƒ.) തെളിഞ്ഞുവന്നു *

പാതാളത്തൊളവും ആ മരണത്താലുള്ള കമ്പം പരന്നു പ്രെത
ക്കുഴികൾ തുറന്നിട്ടു വിശുദ്ധന്മാരുടെ ദെഹങ്ങൾ പലതും എഴുനീറ്റു നടന്നു
എന്നും കെൾ്ക്കുന്നു (മത) അത് അന്നു കാണായ്വന്നതല്ല യെശുവിൻ പുനരു
ത്ഥാനത്തിൽ പിന്നെ അത്രെ യരുശലേമിലേ യേശുഭക്തന്മാർ പലൎക്കും

* ദെവാലയം നശിക്കും മുമ്പെ ൪൦ ആം വൎഷത്തിൽ തന്നെ പൊൻ
വിളക്കിലെ ദീപം വെറുതെ കെട്ടു പൊയെന്നും വാതിൽ രാത്രികാലത്തു യ
ദൃഛയാ തള്ളിത്തുറന്നു പൊയെന്നും ആ ആണ്ടിൽ തന്നെ ദെവസാന്നി
ദ്ധ്യം ആ ക്ഷെത്രത്തെ വിട്ടു നീങ്ങിയ പ്രകാരവും മറ്റും പലതും യഹൂ
ദരുടെ പഴമയിൽ ഉണ്ടു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/262&oldid=190134" എന്ന താളിൽനിന്ന് ശേഖരിച്ചത്