താൾ:CiXIV27.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൦

വന്റെ തലയുടെ മീതെ എഴുത്തുപലകയെ പതിപ്പിച്ചു (മത). മറ്റു രണ്ടു
ആളുകളെ ക്രൂശുകളിൽ തറെക്കുമ്പൊൾ തന്നെ അനെകം യഹൂദന്മാർ അതു
വായിച്ചു ശ്രുതി പരത്തി പട്ടണക്കാരും അതു കെട്ടു പുറപ്പെട്ടു ഇവ്വണ്ണം ലൊ
കത്തിലെ ൩ വിശെഷഭാഷകളാൽ ഉള്ള ജാതി പരിഹാസത്തെ കണ്ടു
ക്രുദ്ധിച്ചു, മഹാചാൎയ്യന്മാർ എഴുത്തിനെ മാറ്റുവാൻ ഉത്സാഹിക്കയും ചെയ്തു—
പിലാതനൊ വായാൽ അരുളിച്ചെയ്ത വിധിയെ മാറ്റിയവൻ എങ്കിലും
ഞാൻ എഴുതിയത് എഴുതിക്കിടക്കുന്നു എന്നു കല്പിച്ചു അവരെ വിട്ടയക്ക
യും ചെയ്തു. (യൊ).

(ലൂ) യെശുവിന്റെ ഇരുഭാഗത്തും കള്ളന്മാരെ ക്രൂശുകളിൽ തറെ
ച്ചപ്പൊൾ അവൻ പറഞ്ഞു പിതാവെ ഇവർ ചെയ്യുന്നതു ഇന്നതെന്നു അറി
യായ്കകൊണ്ടു ക്ഷമിക്കെണമെ—എന്നതിനാൽ മൂഢരായ ൪ ചെകവൎക്ക മാ
ത്രമല്ല ബൊധം കെട്ട യഹൂദരൊമാധികാരികൾ്ക്കും (അപ. ൩, ൧൭; ൧ കൊ.
൨, ൮) സൎവ്വലൊകത്തിന്നും വെണ്ടി പ്രാൎത്ഥിച്ചു (മത. ൬, ൪൪), കൈകാലുകളി
ൽ നിന്നും ഒഴുകി തുടങ്ങുന്ന വിശുദ്ധരക്തം ഹബെലിന്റെതിലും ശ്രെഷ്ഠമായ
തു വിളിക്കുന്നപ്രകാരം (എബ്ര. ൧൨, ൨൪) അറിയിക്കയും ചെയ്തു—

ചെകവരുടെ വെല തീൎന്നപ്പൊൾ രൊമന്യായപ്രകാരം എടുത്തു
വെച്ച വസ്ത്രങ്ങളെ പകുതി ചെയ്തു യെശുവിൻ മെല്ക്കുപ്പായം മൂട്ടറുത്തു ൪ അം
ശം ആക്കി തങ്ങളിൽ വിഭാഗിച്ചു പിന്നെ കീഴങ്കി മൂട്ടു കൂടാതെ ഒറ്റ തുന്നൽ
പണി എന്നു കണ്ടു ചീട്ടിട്ടു ഇന്നവനാകെണം എന്നുവെച്ചു ചൂതു കളിച്ചു കൊ
ണ്ടതിനാൽ (സങ്കീ. ൨൨, ൧൮) ഒരു വെദവാക്യത്തെ നിവൃത്തിച്ച ശെഷം
(യൊ.) ൩ ദെഹങ്ങളെയും മരണപൎയ്യന്തം കാത്തിരുന്നു (മത)

(യൊ) ആ സമയത്തു ക്രൂശൊടു സമീപിച്ചു നില്ക്കുന്നവരിൽ യെശുവി
ന്റെ ബന്ധുക്കളും മറ്റും കൂടിയപ്പൊൾ വസ്ത്രംപൊലും ഇല്ലാത്തവൻ എങ്കിലും
അനുഗ്രഹിപ്പാൻ ശക്തിയുള്ള രക്ഷിതാവ് അടുത്തവരുടെ സങ്കടം ഒഴിപ്പാ
ൻ ഒരു വഴി വിചാരിച്ചു പെരുകളെ വിളിക്കാതെ അമ്മയെ കാണ്ക നിന്റെ മ
കൻ എന്നും, സഖിയൊടു ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു— അതിനാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/258&oldid=190127" എന്ന താളിൽനിന്ന് ശേഖരിച്ചത്