താൾ:CiXIV269.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരികാ.

ഇംക്ലീഷിൽ "നൊവൽ" എന്നു നാം പറഞ്ഞു വരുന്ന
പ്രബന്ധസമ്പ്രദായത്തെ അനുസരിച്ചു ഇയ്യിടയിൽ ന
മ്മുടെ മലയാളഭാഷയിൽ ചില മഹാന്മാരാൽ പ്രസിദ്ധം
ചെയ്യപ്പെട്ടുകാണുന്ന നൂതനകഥാപുസ്തകങ്ങളെ വായിച്ചും
രസിച്ചും കാലയാപനം ചെയ്യുന്നതിൽ പ്രേയെണ ജനങ്ങ
ൾക്ക അഭിരുചിയും കൌതുകവും വൎദ്ധിച്ചു വരികയാണ
ചെയ്യുന്നത. ഈ സമയം ആ വക പ്രബന്ധങ്ങളെ വൎദ്ധി
പ്പിക്കുന്നതിൽ നാം കഴിയുന്നത്ര പരിശ്രമം ചെയ്യെണ്ടത
അത്യാവശ്യമായിരിക്കകൊണ്ടും എന്റെ സ്നെഹിതരിൽ ഒ
രാളായ ഏ.കെ.സുന്ദരയ്യരവർകൾ ഈ കാൎയ്യത്തിൽ എ
ന്നെ അത്യന്തം ഉത്സാഹിപ്പിച്ചതകൊണ്ടും ജനൊപകാര
പ്രദമായി തീരുമെന്നുള്ള വിചാരത്തൊടു കൂടി ഒരു കഥാ പു
സ്തകം എഴുതുവാൻ ഈ കഴിഞ്ഞ മാൎച്ച മാസത്തിന്റെ ഒടു
വിൽ ഞാൻ ആരംഭിച്ചു. എങ്കിലും ആരംഭം മുതൽ ക്രമമാ
യെഴുതുവാൻ സംഗതിവശാൽ എനിക്ക സാധിക്കാഞ്ഞത
കൊണ്ടും എഴുതികൊടുക്കുന്ന ഭാഗങ്ങൾ ഉദാസീനത കൂടാ
തെ അച്ചടിച്ചു കിട്ടുവാൻ അനെകം പ്രതി ബന്ധങ്ങൾ
നെരിട്ടതുകൊണ്ടും ഞാൻ വിചാരിച്ചിട്ടുണ്ടായിരുന്നതിനെ
ക്കാൾ അധികം കാലതാമസം വെണ്ടിവന്നുപൊയി. അത്ര
യുമല്ല. അച്ചുകൂടങ്ങൾ മാറാതെയിരിപ്പാൻ നിവൃത്തിയി
ല്ലാതെ വന്നുപൊയതിനാൽ അച്ചടിയും അക്ഷരങ്ങളുംഈ
പുസ്തകത്തിൽ രണ്ടുവിധമായിരിപ്പാനും സംഗതി വന്നിരി
ക്കുന്നു.

കാലൊചിതമായി പല പരിഷ്കാരങ്ങളും ഏൎപ്പെടുത്തി
ജനസമുദായത്തിൽ അറിവും നാഗരീകവും വൎദ്ധിപ്പിക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/9&oldid=194011" എന്ന താളിൽനിന്ന് ശേഖരിച്ചത്