താൾ:CiXIV269.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം 29

വിസ്താരമുള്ള അറകളും പടിഞ്ഞാറെഭാഗം തെക്കവശം
ഒരു മുറിയും വടക്കെവശം അതി കൌതുകമായ ഒരറയും
ഉണ്ട. അറയുടെ വടക്ക ഭാഗം മുഴുവനും വിശാലമായി
ഒഴിഞ്ഞ കിഴക്കോട്ട നീണ്ടകിടക്കുന്ന ഒരു തളമാണ. മേൽ
പറഞ്ഞ അറകളിലും മുറികളിലും അവസ്ഥാനുസാരണ
മായി ഒന്നും രണ്ടും ജനേലകളും തളത്തിന്റെ പടിഞ്ഞാറ
ഭാഗം ഒരു ചാരുപടികൂട്ടവും വെച്ചിട്ടുണ്ട. ൟ തളത്തിൽ
നിന്ന അടുക്കളയിലേക്ക പ്രവേശിപ്പാൻ വടക്കെഭാഗം
ഒരു ചെറിയ വാതിലും ഉണ്ട. ഇതിന്റെ കിഴക്കഭാഗത്ത പശ്ചി
മാഭിമുഖമായി വിശാലമായ ഒരു കലവറമുറിയാൽ കീഴ
ഭാഗം പണി മുഴുവനും അവസാനിപ്പിച്ചിരിക്കുന്നു. ആ
ദ്യത്തിൽ പ്രസ്താവിച്ച വലിയ തളത്തിലും മേൽപറഞ്ഞ
മൂന്ന അറകളിലും ശേഖരിച്ച വെച്ചിട്ടുള്ള പലവിധ ഉപ
കരണങ്ങളെ ഓരോന്നോരോന്നായി വിവരിക്കുന്നത
വായനക്കാൎക്ക അരുചിയും നീരസവും ജനിപ്പിക്കുമൊ
എന്നുള്ള സംശയത്താൽ ഇപ്പോൾ അവയെപറ്റി യാ
തൊന്നും പ്രസ്താവിക്കാത്തതാണ. കാലൊചിതമായി
മറ്റൊരുദിക്കിൽ തരംപോലെ വിവലിച്ചകൊള്ളാം. കിഴ്ത്ത
ട്ടിന്റെ ഭംഗി ഈവിധം ഇരിക്കുമ്പോൾ മേൽതട്ട ഇ
തിലും എത്ര മനോഹരമായിരിക്കേണ്ടതാണെന്ന എളുപ്പ
ത്തിൽ ഊഹിപ്പാൻ കഴിയുന്നതാണ. അതിന്റെ ചുരു
ക്കമായ ഒരു വിവരണവും മറ്റൊരദ്ധ്യായത്തിലക്കായി
നിൎത്തിവെച്ചിരിക്കുന്നു. പുത്തൻമാളികക്കൽ എന്നപ്രസി
ദ്ധപ്പെട്ട ഈ ഭവനം വായനക്കാരുടെ ഹൃദയത്തിങ്കൽ
അത്യാനന്ദം ജനിപ്പിപ്പാൻ ഇടയുള്ളതാകകൊണ്ട പ്ര
ത്യേകം ഇതിനെ വൎണ്ണീപ്പാൻ സംഗതിവന്നതാണെന്ന
ക്രമേണ മനസ്സിലാവുന്നതാണ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/41&oldid=194044" എന്ന താളിൽനിന്ന് ശേഖരിച്ചത്