താൾ:CiXIV269.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 299

കാതെയിരിപ്പാൻ ഇടയില്ലാത്തതാണ- അദ്ദെഹത്തി
ന്ന എന്റെ പെര മാറ്റെണ്ടുന്ന ആവശ്യമെന്താണ?

പറുക്കുട്ടി—അത ഞാൻ ഇതിന്നുമുമ്പെതന്നെപറഞ്ഞില്ലെ?
നിന്നെ കുട്ടിയെന്ന വിളിക്കുന്നത അദ്ദെഹത്തിന്ന
രസമില്ലാത്തത കൊണ്ടായിരിക്കാമെന്ന.

മീനാക്ഷിക്കുട്ടി—എന്നാൽ ജ്യെഷ്ഠൻ ഈ വൎത്തമാനം എ
ന്നൊട പറയാതിരിക്കയില്ലയായിരുന്നു- ഈ വിവരം
യാതൊന്നും പറഞ്ഞില്ലെല്ലൊ.

പാറുക്കുട്ടി—അപ്പ അറിഞ്ഞിട്ടില്ലയായിരിക്കാം- ഇവിടെ
എത്തിയതിൽപിന്നെ പ്രസ്താവിക്കാമെന്ന വിചാരി
ച്ചു അദ്ദെഹം അപ്പയെ അറിയിച്ചില്ലയായിരിക്കണം.

ലക്ഷ്മിഅമ്മ—പാറുക്കുട്ടി പറഞ്ഞത തന്നെയാണ് ശരി. ഇ
ത അദ്ദെഹം മുൻകൂട്ടി വരുത്തിവെച്ചിട്ടുള്ളതാണ-ആ
ള ബഹു സമൎത്ഥനും മുൻ കരുതലുള്ളവനും തന്നെ.

മീനാക്ഷിക്കുട്ടി—ഇത എനിക്ക തരാൻ വെണ്ടി മുൻകൂട്ടി
ആലൊചിച്ചു വരുത്തിയതാണെന്ന നിങ്ങൾ തീൎച്ച
പ്പെടുത്തുന്ന പക്ഷം എന്റെ ഫിഡിലിന്നും എനി
ക്കും മെലാൽ ഒരു പെരതന്നെ ആയിരിക്കണം-അ
ല്ലാഞ്ഞാൽ ബഹു അഭംഗിയാണ.

ലക്ഷ്മിഅമ്മ-അതിന്ന യാതൊരു തരക്കെടും ഇല്ല-നിന്നെ
ഞങ്ങൾ ഇന്ന മുതൽക്ക മീനാക്ഷിയെന്നുതന്നെ വി
ളിച്ചുകളയാം- നിന്റെ അച്ഛനൊടും ഈ വിവരം
ഞാൻ പറഞ്ഞുകളയാം.

നാണിയമ്മ—അത തനെയാണ നല്ലത-കുട്ടിപ്രായം കഴി
ഞ്ഞിട്ട പിന്നെയും കൂട്ടിയെന്ന വിളിക്കുന്നത കുറെ
അഭംഗിതന്നെയാണ.

പാറുക്കുട്ടി—അത അങ്ങിനെയാക്കാം- എനി ഞാനൊന്നു
പറയട്ടെ. കുഞ്ഞിശ്ശങ്കരമെനൊന്റെ ഈ ഔദാൎയ്യ
ത്തിന്ന നുമ്മൾ അദ്ദെഹത്തിന്ന നന്ദിയുള്ളവരാണെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/311&oldid=194773" എന്ന താളിൽനിന്ന് ശേഖരിച്ചത്