താൾ:CiXIV269.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 149

ലും ഈതൊപ്പിയും ഗഡിയാൾസഞ്ചിയും താങ്കൾ സ്വീക
രിക്കുമെന്നു വിശ്വസിക്കുന്നു" കുഞ്ഞിശ്ശങ്കരമേനോന
ഇതകേട്ടപ്പോൾഉണ്ടായ സന്തോഷം അതിനിൎവാച്യമാ
കുന്നു "താങ്കളെ കൃതാൎത്ഥനാക്കുന്നകാൎയ്യത്തിൽ എനിക്ക യാ
തൊരുവൈമുഖ്യവും ഉണ്ടാവാനിടയില്ലാത്തതാണെല്ലൊ—
ഞാൻ അത്യാദരവോടുകൂടി ഇതാ സ്വീകരിക്കുന്നു" എന്ന
പറഞ്ഞു കുഞ്ഞിശ്ശങ്കരമേനോൻ ഗഡിയാൾ സഞ്ചിയും
തൊപ്പിയും എടുത്ത തന്റെകയ്യില്പിടിച്ചു കുറെനേരം അ
തുകളെതന്നെ നോക്കിചിരിച്ചുംകൊണ്ട പിന്നെയും പതു
ക്കെപ്പറഞ്ഞു.

കു.ശ.മെ— ഞാൻ മുഖസ്തുതി പറകയാണന്ന താങ്കൾ
വിചാരിക്കരുതെ. താങ്കൾ അത്യന്തം ഭാഗ്യശാലി
യാണെന്നുള്ളതിലേക്ക അശേഷം സംശയമില്ല.
വേണ്ടത്തക്ക എല്ലാ ഗുണവും തികഞ്ഞിട്ടുള്ള ഒരു
സോദരി താങ്കൾക്കുള്ളതിനെപ്പറ്റി ഞാൻ അളവി
ല്ലാതെ സന്തോഷിക്കുന്നു. താങ്കളുടെ പ്രിയ സോ
ദരിവാത്സല്യപൂൎവ്വം അയച്ചു തന്നിട്ടുള്ള സമ്മാനം
താങ്കളോട വാങ്ങി അനുഭവിപ്പാൻ എനിക്ക ഭാഗ്യ
മുണ്ടായല്ലൊ. ശ്ലോകങ്ങൾ വളരെ തരക്കെടില്ല.
വാസനാവൈഭവം ശ്ലാഘനീയം തന്നെ. നമ്മുടെ
നാട്ടുകാർ സ്ത്രീവിദ്യഭ്യാസത്തിൽ ഇങ്ങിനെയുള്ള ഏ
ൎപ്പാടുകൾ ചെയ്തുവന്നിട്ടുണ്ടായിരുന്നുവെങ്കിൽ മല
യാളരാജ്യം ഇതിന്നു എത്രയൊ മുമ്പായിട്ട തന്നെ
ഉന്നതസ്ഥിതിയെ പ്രാപിക്കുമായിരുന്നു. ഇതിൽ
നിന്നുണ്ടാവാനിരിക്കുന്ന ഗുണോൽകൎഷം എനിയും
നമ്മുടെ രാജ്യക്കാർ അറിയാതിരിക്കുന്നത വലിയ
വ്യസനം തന്നെ.

അ.മെ. ശ്ലോകം അത്ര വളരെ നന്നായിട്ടില്ലെങ്കിലും അ
വളുടെ പ്രായവും പഠിപ്പും വിചാരിച്ചാൽ എല്ലാവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/161&oldid=194286" എന്ന താളിൽനിന്ന് ശേഖരിച്ചത്