താൾ:CiXIV269.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 എട്ടാം അദ്ധ്യായം

ന്ന നമ്മുടെ സേവകൂടാതെ കഴികയില്ലെന്നു കാണുമ്പോ
ൾ ചില സമൎത്ഥന്മാർ രാവും പകലും ഇടവിടാതെ നമ്മു
ടെ പിന്നാലെ ഒന്നിച്ചുകൂടി പലതും പ്രവൃത്തിക്കും. മ
നോഹിതം സാധിച്ചു എന്ന കണ്ടാൽ ഇവരെ പിന്നെ ഒ
രുവട്ടം കാണ്മാനെ പ്രയാസമായിരിക്കും— ചിലർ നമ്മുടെ
അന്തൎഗ്ഗതമൊ ഗൂഢകാൎയ്യമൊ മനസ്സിലാക്കേണ്ടതിന്നും
ചിലപ്പോൾ നമ്മെ ചക്രം തിരിപ്പിക്കേണ്ടതിന്നും മറ്റു
ചിലരുമായി ആലോചിച്ചുറച്ചു നമ്മെ ചുറ്റിപ്പറ്റിക്കൂടി
അത്യന്തം വിശ്വസ്തന്മാരാണെന്ന വിശ്വസിപ്പിക്കും—
തരം കിട്ടുമ്പോൾ പിടിച്ചു കുണ്ടിൽ തള്ളുകയും ചെയ്യും—
ൟ വക്കാരെയാണ ൟ കാലത്ത അധികം കാണ്മാനുള്ള
ത— വേറെ ചിലവകക്കാരുണ്ട— നമ്മുടെ കയ്യിൽ പണമു
ണ്ടെന്നൊ നമുക്ക് യാതൊന്നിന്നും പരാധീനമില്ലെന്നൊ
കാണുമ്പോൾ ആവകക്കാർ നമ്മുടെ സേവക്കുവന്നുകൂ
ടും ഈത്തപ്പഴം വെച്ച ദിക്കിൽ ഈച്ചകൾ വന്നു നി
റയുംപോലെയാണ ഈക്കൂട്ടരുടെ എല്ലാ അവസ്ഥയും വ
ല്ല അത്യാപത്തൊവ്യസനമൊ നേരിടുന്ന കാലത്ത ലേ
ശം‌പോലും പൂൎവ്വസ്മരണകൂടാതെ ഇവർ നമ്മെ ഉപേക്ഷി
ച്ചു പോയ്ക്കളയുമെന്നമാത്രമല്ല തരമുണ്ടെങ്കിൽ നമ്മുടെ വി
രോധികളെ സഹായിക്കുകയും ചെയ്യും. ഇങ്ങിനെയുള്ള
മനുഷ്യന്മാരെ വിശ്വസിച്ചു തകരാറിൽ ചെന്ന വീഴുന്ന
തിനെക്കാൾ കഴിയുമെങ്കിൽ ഇവരുടെ സ്നേഹവും സഹ
വാസവും കൂടാതെ കഴിപ്പാൻ യത്നിക്കുന്നതാണ വളരെ
നല്ലത— ഉള്ളിൽ യാതോരു കപടമൊ ചതിയൊ ഇല്ലാതെ
നിൎമ്മലാത്മാവായിരിക്കുന്ന സ്നേഹതനെക്കാൾ മഹത്ത
രമായ യാതോരു പദാൎത്ഥവും ഇഹലോകത്തിൽ ഇല്ലെന്നു
അനേകം യോഗ്യന്മാർ ഒരുപോലെ അഭിപ്രായപ്പെട്ടിട്ടു
ള്ളത വിചാരിച്ചാൽ തത്സമ്പാദനത്തിൽ നാം അത്യന്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/154&oldid=194269" എന്ന താളിൽനിന്ന് ശേഖരിച്ചത്