താൾ:CiXIV268.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮

കൾനല്ലവയാകുന്നു—

നിൎബ്ബൊ—അതെങ്ങിനെ

ക്രിസ്തി—മനുഷ്യന്റെവഴിനന്നല്ലവളവുംവിപരീതവുംകളവുമുള്ളതാകുന്നുഅ
വർവഴിഅറിയാതെതെറ്റിനടക്കുന്നുഎന്ന്ദൈവവചനംപറയു
ന്നപ്രകാരംതന്റെനടപ്പിനെമനൊവിനയത്തൊടെവിചാരിക്കു
ന്നമനുഷ്യന്നുദൈവവിധിക്കഒത്തതുംനല്ലതുമായചിന്തകൾഉണ്ടു—

നിൎബ്ബൊ—എന്നാൽദൈവത്തെകുറിച്ചുള്ളനല്ലചിന്തകൾഎങ്ങിനെ

ക്രിസ്തി—പരിശുദ്ധവെദംഅവനെയുംഅവന്റെസ്വഭാവങ്ങളെയും വൎണ്ണി
ക്കുന്നപ്രകാരംഅവനെവിചാരിക്കുന്നവന്നുദൈവത്തെകുറിച്ചുന
ല്ലചിന്തകൾഉണ്ടുഇത്ഇപ്പൊൾവിസ്താരമായിപറവാൻനെരമില്ല
എങ്കിലുംനാംനമ്മെതന്നെഅറിയുന്നതിനെക്കാൾഅവൻനമ്മെഅ
റിയുന്നു—നാംനമ്മിൽപാപംകാണുന്നില്ലെങ്കിലുംഅവൻകാണുന്നുനമ്മു
ടെഅശുദ്ധവിചാരങ്ങൾഎപ്പെരുംഹൃദയങ്ങളുടെഅഗാധവുംഅവ
ന്റെമുമ്പാകെമറവുകൂടാതെഇരിക്കുന്നുനമ്മുടെനീതിഎല്ലാംഒരു
ദുൎഗ്ഗന്ധമ്പൊലെആകകൊണ്ടുനമ്മുടെഗുണങ്ങളിൽആശ്രയിച്ചാൽ
അവന്നുനമ്മെകണ്ടുകൂടാഎന്ന്വിചാരിക്കുന്നെങ്കിൽനമുക്കുനല്ലചി
ന്തകൾഉണ്ടു—

നിൎബ്ബൊ—എന്നെക്കാൾദൈവംഅധികംകാണുന്നില്ലഎന്ന്വിചാരിക്കയുംഎ
ന്റെസൽഗുണങ്ങളിൽആശ്രയിച്ചിട്ടുഅവന്റെഅടുക്കൽചെല്ലു
വാൻനൊക്കുകയുംചെയ്യുന്നമൂഢൻഞാൻആകുന്നുഎന്നുനീവിചാരി
ക്കുന്നുവൊ—

ക്രിസ്തി—എന്നാൽഈകാര്യത്തിൽനിന്റെമതംഎന്തു—

നിൎബ്ബൊ—ചുരുക്കമായിപറയാംനീതീകരണത്തിന്നായിക്രിസ്തുവിൽവിശ്വസി
ക്കെണം—

ക്രിസ്തി—ജന്മത്താലുംകൎമ്മത്താലുംനിണക്കഉണ്ടാകുന്നകുറവുകളെകാണാതെ
മദിച്ചുനിന്നെയുംക്രിയകളെയുംപ്രശംസിച്ചുകൊണ്ടിരിക്കുമ്പൊൾക്രി
സ്തുവിൽവിശ്വസിക്കെണംഎന്ന്നീപറഞ്ഞതെന്തുഅവന്റെനീതി
കൊണ്ടുനിണക്കആവശ്യംഎന്നുതൊന്നുന്നില്ലല്ലൊ—


18.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/142&oldid=189344" എന്ന താളിൽനിന്ന് ശേഖരിച്ചത്