താൾ:CiXIV267.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—16—

ന്നിനൊന്ന വിരൊധമായും ഒരെപുരാണത്തിൽത്തന്നെ പൂൎവ്വാ
പരവിരുദ്ധമായുംകാണ്മാൻസംഗതിഎന്ത?

(ഉത്തരം) ഓരൊരുകാലത്തിൽ പാഷണ്ഡമത സിദ്ധാ
ന്തികൾപ്രബലപ്പെട്ട തങ്ങളുടെദുൎന്ന്യായങ്ങളെ സ്ഥാപിക്കാൻ
വെണ്ടി പ്രമാണങ്ങളെ കാട്ടുവാൻതങ്ങളുടെ സമ്പ്രദായത്തെ
അനുസരിച്ച ശ്ലൊകങ്ങളെഉണ്ടാക്കി അതാതകാലങ്ങളിൽ പ്ര
ബലപ്പെടാത്ത പുരാണങ്ങളിൽ ചെൎത്തിഎഴുതി വെച്ചിട്ടുള്ളത
ല്ലാതെവ്യാസമഹൎഷി പറഞ്ഞിട്ടുള്ളതിൽഒരിക്കലും പൂൎവ്വാപരവി
രൊധമായിട്ട കാണുന്നില്ല. (പത്മൊത്തരപുരാണം 2-ാമദ്ധ്യാ
യം)

32. ചൊദ്യം. പുരാണങ്ങളിൽ പാഷണ്ഡമതക്കാർ നൂത
നമായിഉണ്ടാക്കിചെൎത്തിരിക്കുന്നുഎന്നുള്ളതിന്നദൃഷ്ടാന്തംഎന്ത.

(ഉത്തരം) ഇന്നിന്ന പുരാണങ്ങളിൽഇത്രഇത്ര ശ്ലൊക
ങ്ങളടങ്ങിഇരിക്കുന്നു എന്നഅതെതപുരാണങ്ങളുടെ അവതാരി
കയിൽ പറഞ്ഞിരിക്കുന്ന സംഖ്യകൾക്ക മെൽപ്പട്ട അധമപ
ക്ഷംരണ്ടായി രത്തിചില്വാനം ഗ്രന്ഥങ്ങൾ കാണുന്നതതന്നെ
പ്രത്യക്ഷമായഒന്നാമതദൃഷ്ടാന്തവും, പുരാണങ്ങളിൽനൂതനഗ്ര
ന്ഥങ്ങൾ കാലംതൊറും പാഷണ്ഡ മതക്കാരാൽ ചെൎക്കപ്പെട്ടവ
രുമെന്നും, വെദവിരുദ്ധമായുള്ള മെപ്പടി നൂതനവാക്യങ്ങളെ
വൎജ്ജിച്ചസംസാരിക്കാതെപൊയാൽദൈവം ദണ്ഡിക്കുമെന്നും
ആപസ്തംഭർമുതലായ ഞങ്ങടെയഥാൎത്ഥ ദീൎഗ്ഘദൎശികളാൽ ശാ
സ്ത്രങ്ങളിൽ പറയപ്പെട്ടിരിക്കുന്നത തന്നെരണ്ടാമത ദൃഷ്ടാന്ത
വുമായിരിക്കുന്നു.

33. ചൊദ്യം. അങ്ങിനെആയാൽ വ്യാസമഹർഷി പറ
ഞ്ഞിട്ടുള്ളഭാഗം ഇന്നതാണെന്നും, പാഷണ്ഡമതക്കാർ നൂതന
മായിചെൎത്തിരിക്കുന്ന ശ്ലൊകങ്ങൾഇന്നതാണെന്നും നമുക്കുഎ
ങ്ങിനെവിഭജിച്ചറിയാം.

(ഉത്തരം) ഞങ്ങടെ യഥാൎത്ഥമായ വെദങ്ങളൊട ഒത്തു
നൊക്കുമ്പൊൾ വെദവിരുദ്ധമായി കാണുന്ന ഭാഗങ്ങൾ പാ
ഷണ്ഡമതക്കാരാൽ നൂതനമായിചെൎത്ത വാക്യങ്ങളാണെന്ന ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/24&oldid=188568" എന്ന താളിൽനിന്ന് ശേഖരിച്ചത്