താൾ:CiXIV263.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സിക്കുന്നു. അവർ എല്ലാവരോടും ശാസ്ത്രം ഉപ
ദേശിക്കുന്നു. നിലവിളിക്കേണ്ടാ എന്ന പറഞ്ഞ
മിണ്ടാതെ ആക്കി. അപ്പോൾ സായ്പ, സ്നേഹിത
തന്മാരെ അടങ്ങി കേൾപ്പിൻ. നിങ്ങൾ കലശൽ
കൂടാതെ ഇരുന്നു എങ്കിൽ അൎത്ഥം ബോധിപ്പി
ക്കാം. പിന്നെ നിങ്ങളുടെ മനസ്സുപോലെ ചെയ്തു
കൊൾവിൻ. എന്നാറെ അവർ അനങ്ങാതെ നി
ന്നുകൊണ്ട കേട്ടു.

നരസി. അബ്ദുള്ള അവൻ ചതിയൻ എന്ന
പറഞ്ഞില്ലയൊ ചക്കര വാക്ക കൊണ്ട എല്ലാവ
രെയും വശത്താക്കി തന്റെ പ്രസംഗം വിഴുങ്ങി
ച്ചു എന്ന രാമൻ പറഞ്ഞു കണ്ടില്ലയൊ.

അബ്ദു. രാമൻ കുട്ടി ആ പ്രസംഗം എന്നോ
ട പറയണം ഞാൻ കേൾക്കാം.

രാമ. സായ്പ പറഞ്ഞത എന്തെന്നാൽ എല്ലാ ജ
നങ്ങൾക്കും ദൈവം ഒരുവൻ അത്രെ. ൟ വെ
യിലും ആൾ നിറഞ്ഞ ലോകവും നക്ഷത്ര സൈ
ന്യം നിറയപ്പെട്ടിരിക്കുന്ന ആകാശവും ഇങ്ങിനെ
എല്ലാം സൃഷ്ടിച്ചവൻ ഒരുവൻ അത്രെ. ൟ ഭൂമി
യിലുള്ള മനുഷ്യാദികളിലും പൎവതങ്ങലിലും ആദി
ത്യന്ന എത്ര ഉയരമുണ്ടായാലും വെളിച്ചത്തിന്ന
എത്ര വിസ്താരം കണ്ടാലും അത്രെയും സൃഷ്ടിച്ച
വന്റെ ദയ വലിയതും മനുഷ്യരിൽ നിറയുന്ന
തും ആകുന്നു. പൂക്കൾ വെയിൽ ഉദിക്കുമ്പോൾ ത
ന്നെ വിടുൎന്ന സൂൎയ്യന്റെ ഗതി പോലെ മുഖം തി
രിച്ച തിരിച്ച സുഗന്ധത്തെ അയച്ച സേവിക്കു
ന്നുണ്ട. ജീവജാലം എല്ലാം വെളിച്ചം കണ്ട സ
ന്തോഷിച്ച അതതിന്റെ സ്വാഭാവികമായ ശ
ബ്ദം കൊണ്ട സ്തുതിച്ച വരുന്നു. മനുഷ്യർ അല്ലാ
ത്ത സൃഷ്ടികൾ എല്ലാം സ്രഷ്ടാവിനെ സേവിക്കു
ന്നുണ്ട. എന്നാൽ എല്ലാറ്റിന്നും തലയായ മനു
ഷ്യൻ അങ്ങിനെ ചെയ്ത കാണുന്നില്ല. അവൎക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/6&oldid=177723" എന്ന താളിൽനിന്ന് ശേഖരിച്ചത്