താൾ:CiXIV262.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 രണ്ടാം അദ്ധ്യായം

ഇന്ദു - (കുറഞ്ഞോരു പുഞ്ചിരിയോടുകൂടി) എന്നാൽ അ
ങ്ങ എന്നെത്തന്നെ ബഹുമാനിച്ചോളൂ.

സുകു - അതിന്നേതായാലും കുറവില്ല.

ഇങ്ങിനെ ബഹുരസമായി തമ്മിൽ സംസാരി
ച്ച കൊണ്ടിരിക്കുമ്പോൾ സബാരിക്കായി ഭൃത്യന്മാരിൽ
ഒരുവൻ വന്ന വിളിച്ചു. "ഒ, നേരം പോയത അറ
ഞ്ഞീല" എന്ന പറഞ്ഞുംകൊണ്ട ഇന്ദുമതി എഴുനീറ്റ
ചെന്ന അച്ശന്റെ ഒന്നിച്ച സബാരിക്ക പോകയും
ചെയ്തു. ഇന്ദുമതിക്ക അന്നെത്തെ സബാരിയിൽ ഉ
ണ്ടായ വിശേഷ കാഴ്ചകളൊന്നും അത്ര രസമായി തോ
ന്നീല. "നിണക്ക അല്പം ഒരു ഉന്മേഷക്കുറവ കാണു
ന്നു. എന്താണ, സുഖക്കേട ഒന്നും ഉണ്ടായിട്ടല്ലല്ലൊ"
എന്ന അച്ശൻ ചോദിക്കുകയും, "ഇന്ന കുറെ അധി
കം വായിച്ചതുകൊണ്ട മനസ്സിന്നുണ്ടായ മൌഢ്യമാ
ണ" എന്ന ഇന്ദുമതി മറുപടി പറകയും ചെയ്തു. ഇ
ന്ദുമതിക്ക അച്ശനോടുകൂടി സബാരി ചെയ്യുന്നതിലുള്ള
താല്പൎയ്യവും ഉത്സാഹവും ക്രമേണ കുറഞ്ഞു വന്നു തുട
ങ്ങി. സുകുമാരനാകട്ടെ അന്നു മുതൽക്ക എപ്പോഴും ഇ
ന്ദുമതിയോടു സംസാരിച്ചുംകൊണ്ടിരിക്കുന്നതിലായിത്തീ
ൎന്നു അധികം രസം.

ഇങ്ങിനെ ഇരിക്കുമ്പോൾ നല്ല ചന്ദ്രികയുള്ള
ഒരു ദിവസം രാത്രിയിൽ അത്താഴത്തിന്നു മുമ്പായി ഇ
ന്ദുമതിയും സുകുമാരനുംകൂടി ഇന്ദുമതിയുടെ മണിമാളിക
യിൽ ജനോല തുറന്നവെച്ച ചന്ദ്രനെ നോക്കിക്കൊ
ണ്ടിരിക്കുന്ന സമയം

സുകു - സകല ജനാഹ്ലാദകരനായ ൟ ചന്ദ്രൻ എ
ന്റെ മനസ്സിനെ അത്യന്തം തപിപ്പിക്കുന്നു.

ഇന്ദു - അങ്ങെക്ക തെറ്റിപ്പോയി എന്നുണ്ടൊ? അങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/32&oldid=193706" എന്ന താളിൽനിന്ന് ശേഖരിച്ചത്