താൾ:CiXIV262.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 89

ജീവിക്കുന്നുണ്ടെങ്കിൽതന്നെ അതവേഷച്ശന്നനായിട്ടൊ?
എന്നാൽ അറിവാൻതന്നെ പ്രയാസം! ഒന്നും അറി
ഞ്ഞില്ലല്ലൊ! എന്താണീശ്വരാ ഇനി ചെയ്യേണ്ടത! ആ
ളെ അയച്ച തിരയുക എന്നവെച്ചാൽ എവിടെയാണ തി
രയേണ്ടത! ആരെയാണ അയക്കേണ്ടത!" എന്നിങ്ങി
നെ മറ്റൊരു പ്രകാരത്തിൽ ആലോചിക്കുകയും ചെയ്തു.
ഒടുവിൽ ഒന്നും തന്നെ ഉറക്കാതെ വളരെവിഷണ്ഡനാ
യി അല്പനേരം അങ്ങിനെ ഇരുന്നു. അദ്ദേഹം പലതും
ആലോചിച്ച കൂട്ടത്തിൽ ൟ വിവരം വൎത്തമാനക്കടലാ
സ്സിൽ പ്രസിദ്ധം ചെയ്യേണമെന്ന ഉറക്കുകയും അതിന്നു
ള്ള വിവരങ്ങളെല്ലാം കാശ്മീരരാജ്യത്തിലും മറ്റരാജ്യങ്ങ
ളിലും ഉള്ള പത്രാധിപന്മാൎക്ക എഴുതി അറിയിക്കുകയുംചെ
യ്തു. പ്രസിദ്ധം ചെയ്ത വിവരം എഴുതുന്നത അനാവശ്യ
മാകയാൽ എഴതുന്നില്ല.

12

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/109&oldid=193900" എന്ന താളിൽനിന്ന് ശേഖരിച്ചത്