താൾ:CiXIV258.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

വെച്ച് ഇരുന്നുകൊണ്ടു പരവശയായി പൊകുമ്പൊൾ വിക്കി വിക്കി വിളി
ച്ചുപറഞ്ഞതിനാൽ പുരൊഹിതന്മാൎക്ക ദൎശനത്തിന്റെ അൎത്ഥം അറിഞ്ഞു
വരും ഇപ്രകാരം ആകുന്നത് പെലൎഗ്ഗ്യമതം-

൪൬., കിഴക്കുനിന്നുവന്നു കുടിയെറിയവർ.

പെലൎഗ്ഗ്യരുടെ കാലത്ത മിസ്രകനാൻ ൟ രണ്ടു രാജ്യങ്ങളിൽ നിന്നു ചില
മഹാലൊകർ യവനദെശത്തെക്ക കപ്പൽ ഒടിപാൎത്തപ്രകാരം കെൾക്കു
ന്നു മിസ്രയിൽ വാഴ്ചയ്ക്ക മാറ്റം വന്നതിനാൽ ഇസ്രയെലർ എറിയ പാടുപ്പെ
ട്ടതുമല്ലാതെ മിസ്രക്കാരും നാടുവിട്ടുപൊകെണ്ടിവന്നു അതിൽ ഒരുത്തനായ
കെക്രൊപ്പ് അഥെനയിൽ വന്നു ചില മിസ്രമൎയ്യാദകളെയും നടത്തി- പി െ
ന്ന ദനാവു എന്നൊരുത്തൻ അൎഗ്ഗൊസ്സിൽ എത്തി ൟശിദെവിയെ സെ
വിക്കുന്ന ചില വിശെഷങ്ങളെ വ്യവസ്ഥയാക്കി അവന്റെ മകൾ പെറ്റു
ണ്ടായ പെൎസെവു എന്ന ചൊൽകൊണ്ട വീരരാജാവായിരുന്നു- ഫൊയ്നീക്യ
ർ പലതുരുത്തികളിലും കടല്പുറത്തും കച്ചവടത്തിന്നായി അണഞ്ഞു പലദി
ക്കിലും പാണ്ടിശാലകളെ കെട്ടിപാൎത്തു വിശെഷിച്ചു കദ്മു എന്നവൻ ധെബ
യിൽ വന്നു കൊട്ട എടുപ്പിച്ചു വാണു ആലഫ്- ബെത് മുതലായ ഫൊയ്നീക്യ
അക്ഷരങ്ങളെ പഠിപ്പിച്ചു കബീർ എന്ന ഫൊയ്നീക്യ പരദെവതകളെയും
യവനദെശത്തിൽ പ്രതിഷ്ഠിച്ചു- അവന്റെ താവഴി അനുഭവിച്ച കഷ്ടസ
മൂഹം കൊണ്ടു കീൎത്തിപ്പെട്ടത്- ഒയ്ദിപ്പുരാജാവിന്നും മക്കൾ്ക്കും ഘൊരമായ
ആപത്തു വന്നപ്രകാരം പല നാടകങ്ങളിൽ ചൊല്ലി കെൾ്ക്കുന്നു

൪൭., പുതുയവനർ

ക്രമത്താലെ വടക്കെ ദെശത്തനിന്നു ചില വംശങ്ങൾ മലവഴിയായി പുറപ്പെട്ടു
താഴ്വരകളിൽ ഇറങ്ങി തെക്കെ മുനയൊളം പെലൎഗ്ഗരെ നീക്കുകയും വശത്താ
ക്കുകയും ചെയ്തുതുടങ്ങി- അയലർ അഥെനെക്ക വടക്കെ രാജ്യങ്ങളിൽ കുടി
യെറി ചില ദിക്കിൽ കപ്പലൊട്ടം തുടങ്ങി കച്ചവടത്തിന്നായി കൊരിന്തപട്ട
ണത്തെ പണിയിച്ചു തുരുത്തികളിലും കടന്നു കപ്പലുകളിൽ വെച്ചു എറിയ
കവൎച്ചകളെയും ചെയ്തു- എന്നാറെ ധനസമൃദ്ധിയുള്ള ക്രെതാദ്വീപിൽ വാ
ഴുന്ന മീനൊസ് അവരെ ജയിച്ചു താൻ സമുദ്രത്തിൽ എകനായി വാണു അ
വരുടെ ശെഷം വന്ന അകയർപെലൊപനെസിലും യൊന്യർ അഥെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/63&oldid=192487" എന്ന താളിൽനിന്ന് ശേഖരിച്ചത്