താൾ:CiXIV146 1.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൨ —

൭൩.) ചോ. ഈ വാക്കുകളുടെ അൎത്ഥം എന്തു?
ഉ. വിശ്വാസികൾ എല്ലാവരും തിരുസ്നാനംകൊ
ണ്ടു, കൎത്താവായ ക്രിസ്തനിൽ ഏകശരീരത്തിന്റെ
അവയവങ്ങളും ദൈവമക്കളും അവകാശികളും സ്വ
ൎഗ്ഗനിവാസികളും നിത്യ നന്മയിൽ കൂട്ടുകാരുമാകകൊ
ണ്ടു, ആരും നരകത്തിലും നിത്യനാശവിധിയിലും
അകപ്പെടാതെ ഇരിപ്പാനും, സ്വൎഗ്ഗത്തിനായും നി
ത്യജീവനായും ക്രിസ്തീയശാസന മുതലായതിനെ
കൊണ്ടു, നിൎമ്മലസ്നേഹത്താൽ, സഹോദരന്മാർ അ
ന്യോന്യം സഹായിക്കയും വേണ്ടത.

൭൪.) ചോ. അത് എങ്ങിനെ ചെയ്യേണ്ടു?
ഉ. വിശ്വാസത്തിൽ ഉറപ്പു കുറഞ്ഞവരെ വല്ല
പാപത്തിൽ അകപ്പെട്ടിട്ടു ദുഃഖിതരായി കാണുമ്പോൾ,
സൌമ്യതയോടെ കൈക്കൊണ്ടു ഉപദേശിച്ചു, ദിവ്യ
വാഗ്ദത്തത്താൽ ആശ്വസിപ്പിക്കേണം. അനുതാപ
മില്ലാതെ, കഠിനക്കാരായി സഭയുടെ ഉപദേശം കേ
ൾ്ക്കാതെ. തങ്ങളുടെ പരസ്യമായ വമ്പാപങ്ങളെകൊ
ണ്ടും ദുഷ്ടനടപ്പിനെകൊണ്ടും, ഇടൎച്ച വരുത്തിയവ
രെ പരസ്യമായി ശാസിക്കേണ്ടതു: അവർ നാണിച്ചു
പാപങ്ങളിൽനിന്നു തെറ്റി മനം തിരിഞ്ഞു ഗുണപ്പെ
ടേണ്ടതിന്നു തന്നെ.

൭൫. ) ചോ. ഈ സഹോദരശാസനയും ബുദ്ധിയുപദേശവും എ
ങ്ങിനെ ചെയ്യേണ്ടു?
ഉ. യേശുനാമത്തിൽ സൎവ്വശക്തനായ ദൈവ
ത്തെ വിശുദ്ധാത്മാവിന്റെ സഹായത്തിന്നായി പ്രാ
ൎത്ഥിച്ചിട്ടു കൂട്ടുകാരന്നു അന്യായവും ദുഷ്കീൎത്തിയും വ
രുത്താതെ കണ്ടു, താഴ്മ-സ്നേഹ-സൂക്ഷ ബുദ്ധിയോടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/24&oldid=183148" എന്ന താളിൽനിന്ന് ശേഖരിച്ചത്