താൾ:CiXIV146 1.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬ —

ക്രിസ്തൻമൂലം സ്ഥിരപ്പെടുത്തുവാനും യേശു സ്ഥാപി
ച്ച മുദ്ര അടയാളങ്ങൾ ആകുന്നു. ഇവയിൽ നിത്യ
ജീവന്ന് വേണ്ടി കൎത്താവായ യേശുക്രിസ്തന്റെ
രക്ഷയും കൂട്ടായ്മയും എത്തി വരികയും ചെയ്യുന്നു.

൫൬.) ചോ. തിരുസ്നാനത്തിന്റെ സ്ഥാപനവചനം ഏതു?
ഉ. കൎത്താവായ യേശു ശിഷ്യരോടു അരുളി ചെ
യ്തിത്: സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാര
വും എനിക്കു നല്കപ്പെട്ടിരിക്കുന്നു.ആകയാൽ നിങ്ങൾ
പുറപ്പെട്ടു, പിതാ പുത്രൻ വിശുദ്ധാത്മാവു എന്നീ
നാമത്തിലേക്കു സ്നാനം ഏല്പിച്ചും ഞാൻ നിങ്ങളോ
ടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാൻ തക്കവണ്ണം ഉ
പദേശിച്ചം ഇങ്ങിനെ സകല ജാതികളെയും ശി
ഷ്യരാക്കികൊൾ്വിൻ. (മത്ത. ൨൮, ൧൯—൨൦.)വിശ്വ
സിച്ചു സ്നാനപ്പെട്ടുമുള്ളവൻ രക്ഷിക്കപ്പെടും; വിശ്വ
സിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. (മാ
ൎക്ക. ൧൬, ൧൬.) ഞാനൊ ഇതാ യുഗസമാപ്തിയോളം
എല്ലാനാളും നിങ്ങളോടു കൂട ഉണ്ടു.

൫൭.) ചോ. തിരുസ്നാനം എന്നത് എന്തു?
ഉ. തിരുസ്നാനം വെറും വെള്ളമല്ല, ദൈവകല്പ
നയിലടച്ചം ദൈവവാക്യത്തോടു ചേൎന്നും
ഇരിക്കുന്ന വെള്ളം തന്നെ ആകുന്നു.

൫൮.) ചോ. ആ ദൈവവചനം ഏതു?
ഉ. "കൎത്താവായ ക്രിസ്തന്റെ അരുളപ്പാടാവിത്:
"നിങ്ങൾ പുറപ്പെട്ടു പിതാ പുത്രൻ വിശുദ്ധാത്മാ
"വു എന്നീ നാമത്തിൽ സ്നാനം ഏല്പിപ്പിൻ എന്നു
"തന്നെ."

൫൯.) ചോ. തിരുസ്നാനത്തിന്റെ പ്രയോജനം എന്തു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/18&oldid=183142" എന്ന താളിൽനിന്ന് ശേഖരിച്ചത്