താൾ:CiXIV146 1.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮ —

൨ാം അദ്ധ്യായം.

ക്രിസ്തീയ വിശ്വാസം.

൨൩.) ചോ. ക്രിസ്തീയവിശ്വാസത്തിൻറെ മുഖ്യ അംശങ്ങൾ എത്ര?
ഉ. മൂന്നു തന്നെ.

൨൪.) ചോ. ഒന്നാം അംശം ഏതു?
ഉ. "സ്വൎഗ്ഗങ്ങൾ്ക്കും ഭൂമിക്കും സ്രഷ്ടാവായി സ
"ൎവ്വശക്തനായി പിതാവായിരിക്കുന്ന ദൈവത്തി
"ങ്കൽ ഞാൻ വിശ്വസിക്കുന്നു."

൨൫.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. ദൈവം സൎവ്വ വസ്തുക്കളെപോലെ എന്നെ
യും സൃഷ്ടിച്ചു പ്രിയ കുട്ടിയാക്കി കൈക്കൊണ്ടിരിക്കു
ന്നു എന്നു ഞാൻ വിശ്വസിക്കുന്നു. അവൻ എ
നിക്കു ശരീരവും ദേഹിയും ആത്മാവും ഇന്ദ്രിയബു
ദ്ധി മുതലായ പലതര പ്രാപ്തി വരങ്ങളും തന്നു ര
ക്ഷിച്ചു പോരുന്നു എന്നും അന്നവസ്ത്രാദികളും നില
മ്പറമ്പുകളും ഭാൎയ്യാമക്കളും ദാനം ചെയ്തു കഴിച്ചലിന്നു
വേണ്ടുന്നത എത്തിക്കയും അനൎത്ഥദോഷങ്ങളിൽനി
ന്നു കടാക്ഷിച്ചുദ്ധരിക്കയും ചെയ്യുന്നു എന്നും ഇവ
എല്ലാം എന്നിലൊ അന്യരിലൊ വല്ല പുണ്യയോ
ഗ്യതകളെ കണ്ടിട്ടല്ല, പിതാവിൻദയാകാരുണ്യങ്ങളാ
ലത്രെ എന്നും അറിഞ്ഞിട്ടു ഇവ എല്ലാംകൊണ്ടു ദൈ
വത്തിന്നു നന്ദി കാട്ടി സ്തുതിപ്പാനും അനുസരിച്ചു
സേവിപ്പാനും എനിക്കു കടം തന്നെ; ഇതു സത്യം.

൨൬.) ചോ. രണ്ടാം അംശം ഏതു?
ഉ. "അവൻറ ഏകപുത്രനായി നമ്മുടെ ക
ൎത്താവായ യേശുക്രിസ്തങ്കലും ഞാൻ വിശ്വസി
"ക്കുന്നു; ആയവൻ വിശുദ്ധാത്മാവിനാൽ മറിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/10&oldid=183134" എന്ന താളിൽനിന്ന് ശേഖരിച്ചത്