താൾ:CiXIV139.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 നാലാം പാദം.

മന്ത്രി-പ്രവരൻ പുറപ്പെട്ടുപോയ-നാൾ,
ചന്ദനദാസനാം-ചെട്ടി മരുവുന്ന- || 43 ||
-മന്ദിരെ കൊണ്ടുപോയ് വെച്ചിതു, നിൎണ്ണയം,
ചന്തമായ് തന്റെ കുഡുംബങ്ങൾ ഒക്കവെ.” || 44 ||
ചണക-സുതൻ ഇതി നിപുണകോക്തികൾ കേട്ട’ഥ
ചന്തത്തിൽ മാനസെ ചിന്തിച്ചിത,’ന്നേരം:— || 45 ||
—മന്ത്രി-കുലോത്തമനാകിയ-രാക്ഷസൻ
ചന്ദനദാസങ്കൽ ഇന്നു കളത്രത്തെ || 46 ||
വെച്ചി’രിക്കുന്നതും, ഓൎത്തു കാണും-നേരം,
നിശ്ചയമായ് വരും; ഇല്ലൊ’രു-സംശയം! || 47 ||
തന്നോടു തുല്യനായു’ള്ള-ജനങ്ങളിൽ-
-തന്നെ വലിയവൻ ചെന്നി’രിപ്പൂ. ദൃഢം!- || 48 ||
ഇത്ഥം നിരൂപിച്ചു വിഷ്ണുഗുപ്തൻ പുനർ
ഉത്തരമായ് അവൻ-തന്നോടു ചൊല്ലിനാൻ:— || 49 ||
“ചന്ദനദാസനായു’ള്ളവൻ-തന്നുടെ
മന്ദിരത്തിങ്കൽ അമാത്യ-കളത്രത്തെ || 50 ||
വെച്ചിരിക്കുന്നു എന്നു’ള്ളതിന്റെ ഒരു-
-നിശ്ചയം നീങ്കൽ ഉണ്ടായതും എങ്ങിനെ?” || 51 ||
ചണക-സൂത-വചനം ഇതി കേട്ടോ-’ർ-അനന്തരം
ചാതുൎയ്യമോട’വൻ-തന്നോടു’രചെയ്താൻ:— || 52 ||
“അഖില-നയ-സദന! കനിവോട,’തിൻ-നിശ്ചയം,
അംഗുലീയം-ഇതു കണ്ടാൽ, വരും. അല്ലൊ?” || 53 ||
സഖലു പുനർ അംഗുലീ-മുദ്രാ എടുത്തു’ടൻ
സാദരം ചാണക്യനു കൊടുത്തീടിനാൻ. || 54 ||
അംഗുലീ-മുദ്രാ എടുത്തു ചാണക്യനും
തൻ-കര-താരിൽ പിടിച്ചു നോക്കും-നേരം || 55 ||
ശിക്ഷയിൽ ഉണ്ട’തിൻ-മേൽ അങ്ങെ’ഴുതീട്ടു
രാക്ഷസൻ എന്നൊ’രു-നാമവും, ആദരാൽ. || 56 ||
സന്തോഷം ഉൾക്കൊണ്ടുചാണക്യൻ അ-‘ന്നേരം
ചിന്തിച്ചിതെ—’ൻ-കയ്യിൽ വന്നിതു. രാക്ഷസൻ.— || 57 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/88&oldid=181937" എന്ന താളിൽനിന്ന് ശേഖരിച്ചത്