താൾ:CiXIV134.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78

൫൩ാം കഥ.

കാവെരിതീരത്ത ജയസ്ഥലമെന്ന ഗ്രാമത്തിങ്കൽ ദുൎഗ്ഗതൻ
എന്ന ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അവന്ന കഴിച്ചിലി
ന്ന വകയില്ലായിരുന്നതിനാൽ ദിവസന്തൊറും നാല ദിക്കുക
ളിലും സഞ്ചരിച്ച ഭിക്ഷ എടുത്ത ഏകദെശം തിരിഞ്ഞ അഞ്ച
ടി സമയത്ത വീട്ടിൽ വന്ന വെപ്പും ഊണും കഴിച്ചുകൊണ്ട വ
ന്നിരുന്നു. ഇപ്രകാരം കുറെയ ദിവസം കഴിഞ്ഞശെഷം ഒരു
നാൾ ൟ ബ്രാഹ്മണൻ ഭിക്ഷ എടുത്ത വെയിൽകൊണ്ട കു
ഴങ്ങി വീട്ടിലെക്ക പൊകുമ്പൊൾ ആകാശമാൎഗ്ഗത്തിൽ കൂടി പാ
ൎവ്വതിയും പരമെശ്വരനും പൊയിരുന്നു. അതുകൊണ്ട പാൎവ്വ
തി ൟ ബ്രാഹ്മണൻ പെടുന്ന കഷ്ടത്തെക്കണ്ട നന്നായി മ
നസ്സിൽ അലിവുതൊന്നി ഇവന്ന ഭാഗ്യം നൽകെണമെന്ന
തന്റെ പുരുഷനായ പരമെശ്വരനൊട പറഞ്ഞാറെ ഇവന്ന
ഭാഗ്യം വരത്തക്കവണ്ണം ബ്രഹ്മാവ ഇവന്റെ ശിരസ്സിൽ എ
ഴുതീട്ടില്ല ഇവൻ മരിക്കുന്നവരെയും ഇങ്ങിനെ ഭിക്ഷ എടുക്കെ
ണ്ടതാണ എന്ന പരമെശ്വരൻ പറഞ്ഞു. ആ വാക്കകെട്ട പാ
ൎവ്വതി ഇവന്ന ഭാഗ്യം ഏതുപ്രകാരമാകുന്നു വരാതെയിരിക്കു
ന്നത കാണെണമെന്ന വെച്ച ൟ ബ്രാഹ്മണൻ പൊകുന്ന
നെരത്ത വഴിയിന്മെൽ ആയിരം വരാഹൻ കുമിച്ചിട്ടു. എന്നാ
റെ ആ ബ്രാഹ്മണൻ ആ വരാഹൻകൂമ്പലിന്ന പത്ത മാറ ദൂ
രെ വന്ന കുരുടൻ നടക്കുന്നത പൊലെ ഇനിക്ക നടക്കാമൊ
വഹിയയൊ നൊക്കണം എന്ന വെച്ച അവിടെനിന്ന തന്റെ
വീട വരെയും കണ്ണ മൂടിക്കൊണ്ട നടന്ന ആ വരാഹ കൂമ്പൽ
കടന്ന തന്റെ വീട്ടിൽ പൊയി ചെൎന്നു. അതുകൊണ്ട ബ്ര
ഹ്മാവ തലയിൽ എഴുതിയിരിക്കുന്നതിനെ മാറ്റുന്നതിന്ന യാ
തൊരുത്തരാലും കഴിയുന്നതല്ല.

കാവെരി the river Cavery. ജയസ്ഥലം the name of a Village.
ദുൎഗ്ഗതൻ the name of a man. കഴിച്ചിൽ livelihood, the means of living,
s. n. ദിവസന്തൊറും every day, daily. ദിക്ക a Village, s. n. സഞ്ച
രിക്കുന്നു to wander about, to travel, v. n. ഭിക്ഷ alms, s. n. തിരിഞ്ഞ
അഞ്ചടി two o'clock in the afternoon, lit. five Indian hours after the turn
of noon. വെപ്പ the act of cooking, s. n. ഊണ the act of eating rice,
v. n. വെയിൽ the heat of the sun, s. n. കുഴങ്ങുന്നു to be fatigued, v.
n. അലിവ compassion, s. n. നൽകുന്നു to give, bestow, v. a. പാൎവ്വ
തി the wife of Sivah. ശിരസ്സ the head, s. n. ആയിരം one thousand,

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/90&oldid=178871" എന്ന താളിൽനിന്ന് ശേഖരിച്ചത്