ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
146
| എല്ലാ സാധനവും ൟ ലിഷ്ട പ്രകാരം വാങ്ങുക. |
Purchase everything according to this list. |
| എല്ലാ സാമാനങ്ങളും ഉറപ്പാ യ ഒരു സ്ഥലത്ത വെക്ക. |
Put all the materials in a secure place. |
| ആളുകൾ നാളെ പണി ചെ യ്വാൻ ആരംഭിക്കട്ടെ. |
Let the people begin to work to- morrow. |
| ഇന്നലെ അസ്ഥിവാരം ഇ ട്ടുവൊ. |
Did they lay the foundation yester- day? |
| മുഴുവനും ഇട്ടിട്ടില്ല അങ്ങുന്നെ ഇന്ന അതമുഴുവനും ആകും. |
Not quite, Sir, it will be finished to-day. |
| ചുമരുകൾക്ക ചുണ്ണാമ്പ ഇ ടെണ്ടതിന്ന എപ്പൊൾ നീ വിചാരിക്കുന്നു. |
When do you intend to chunnam the walls ? |
| അങ്ങുന്നെ ചുണ്ണാമ്പ ഇടെ ണ്ടതിന്ന മതിയാകും വണ്ണം അതുകൾ ഉണങ്ങീട്ടില്ല. |
Sir, they are not dry enough to put on chunnam. |
| വാതിലുകളും കിളിവാതിലുക ളും എല്ലാം തെയ്യാറായൊ. |
Are the doors and windows all ready? |
| ൬ കുതിരകൾക്കും ലായം കെ ട്ടിക്ക. |
Have a stable built for six horses. |
| അടുക്കള അകം കൂടാതെ അ ഞ്ച ഗഡങ്ങുകൾ ഉണ്ടായി രിക്കട്ടെ. |
Let there be five godowns besides the kitchen. |
| ഏതാനുംപട്ടാണിപയറും അ വരയും ഉറുളകിഴങ്ങും മുള്ളങ്ങി യും പൊതിനാവും വെള്ളരി യും തൊട്ടത്തിൽ വിതക്കുന്ന തിന്ന തൊട്ടക്കാരനൊട പ റാ. |
Tell the gardener to sow some peas, beans, potatoes, radishes, mint, and cucumbers in the garden. |
| തൊട്ടത്തിന്റെ ഏത ഭാഗ ത്തിൽ അവൻ അതുകളെ വിതക്കെണ്ടു. |
In what part of the garden shall he sow them? |
| കുതിരലായത്തിന്ന അടുത്തി ട്ടുള്ള ആ ഭാഗത്ത വിതക്കട്ടെ. |
In that piece of ground close to the stable. |
| ൟ പൂച്ചെടികളെ വീട്ടിന്ന സമീപം നട. |
Plant these flower trees near the house. |